മറ്റൊരു മലയാളി ഇന്ത്യൻ സ്‌ക്വാഡിൽ :ആഹ്ലാദത്തിൽ മലയാളികൾ

എക്കാലവും ടി :20 ക്രിക്കറ്റിലെ ശക്തർ എന്നാണ് വെസ്റ്റ് ഇൻഡീസ് ടീം അറിയപ്പെടാറുള്ളത്. ഇംഗ്ലണ്ടിന് എതിരായ ടി :20 പരമ്പര ഇന്നലെ നേടി ഒരിക്കൽ കൂടി അത് തെളിയിക്കുകയാണ് വിൻഡീസ് സംഘം. വരാനിരിക്കുന്ന ഇന്ത്യൻ പര്യടനത്തിലും ഈ മികവ് ആവർത്തിക്കാൻ കഴിയുമെന്നാണ് വിൻഡീസ് ടീം പ്രതീക്ഷയും. കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഡീസ് എതിരായ ടി :20, ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചെങ്കിൽ പൊലും മലയാളി ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം നിരാശ സമ്മാനിച്ചത് മലയാളി വിക്കറ്റ് കീപ്പർ സഞ്ജുവിന്റെ അഭാവം തന്നെയാണ്. ആഭ്യന്തര ക്രിക്കറ്റിലും ഐപില്ലിലും തിളങ്ങിയ സഞ്ജുവിനെ ടീം ഇന്ത്യയിലേക്ക് പരിഗണിച്ചില്ല.എന്നാൽ മറ്റൊരു മലയാളി താരം ഇന്ത്യൻ ടീമിനും ഒപ്പം വെസ്റ്റ് ഇൻഡീസ് പരമ്പരയിലേക്ക് എത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കേരള ടീമിലെ സ്ഥിരസാന്നിധ്യമായ ലെഗ് സ്പിൻ ബൗളർ എസ്‌. മിഥുനെയാണ് വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന, ടി :20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് ഇപ്പോൾ ഉൾപെടുത്തിയത്. ഏഴംഗ റിസർവ്വ് ടീമിലേക്കാണ് മിഥുൻ സ്ഥാനം നേടിയത്.ഇക്കഴിഞ്ഞ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ 5 മത്സരങ്ങളിൽ നിന്നും 9 വിക്കറ്റുകൾ വീഴ്ത്തി താരം തിളങ്ങിയിരുന്നു.

കൂടാതെ കഴിഞ്ഞ നാല് വർഷകാലമായി കേരള ടീമിനായി മികച്ച അനവധി പ്രകടനങ്ങൾ എസ്‌. മിഥുൻ പുറത്തെടുത്തിട്ടുണ്ട്. സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ ടോപ് വിക്കറ്റ് ടെക്കർ കൂടിയാണ് മിഥുൻ.

അതേസമയം പ്രധാന സ്‌ക്വാഡിനെ കൂടാതെ കോവിഡ് വ്യാപന സാഹചര്യം കൂടി പരിഗണിച്ചാണ് റിസർവ്വ് താരങ്ങളെ സ്‌ക്വാഡിനൊപ്പം ഉൾപെടുത്തിയത്. ഫെബ്രുവരി ആറ് മുതലാണ് ഇന്ത്യൻ ടീമും വിൻഡീസ് തമ്മിലുള്ള ലിമിറ്റഡ് ഓവർ പരമ്പര ആരംഭിക്കുന്നത്.

ഇന്ത്യയിലേക്ക് എത്തുന്ന വിൻഡീസ് സംഘം വൈകാതെ ക്വാറന്റൈനിൽ പ്രവേശിക്കും. മിഥുൻ പുറമേ തമിഴ്നാട് താരങ്ങളായ സായ് കിഷോർ, ഷാരൂഖ് ഖാൻ എന്നിവരെയും ബൈ സ്റ്റാൻഡ് താരങ്ങളായി ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.