വീണ്ടും ഏകദിന റാങ്കിങ്ങിൽ ഒന്നാമത് :സച്ചിന്റെ നേട്ടങ്ങൾ കീഴടക്കി മിതാലി രാജ്

ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ വളരെ ഏറെ ആരാധകരുള്ള താരമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റനും ലോക ക്രിക്കറ്റിലെ ഇതിഹാസ ബാറ്റ്‌സ്വുമൺ കൂടിയായ മിതാലി രാജ്.കരിയറിൽ എന്നും ബാറ്റിങ് ഫോം നിലനിർത്തുന്ന മിതാലി ഇപ്പോൾ തന്റെ മികവുറ്റ ബാറ്റിങ് വീണ്ടും ഒരിക്കൽ കൂടി എല്ലാവർക്കും കാണിക്കുയാണ്. ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് ടീമിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് കളികളിലും അർദ്ധ സെഞ്ച്വറികൾ നേടിയ മിതാലി മറ്റൊരു അപൂർവ്വ നേട്ടം കൂടി കരസ്ഥമാക്കി. പുതുക്കിയ വനിതാ ക്രിക്കറ്റ്‌ ടീമുകളുടെ ഐസിസി റാങ്കിങ് പ്രകാരം മിതാലി രാജ് ഒന്നാം സ്ഥാനത്ത് എത്തി. കരിയറിൽ എട്ടാം തവണയാണ് താരം റാങ്കിങ്ങിലെ ഒന്നാം സ്ഥാനം സ്വന്തം പേരിലാക്കിയത്. മൂന്ന് മത്സരങ്ങളിൽ നിന്നായി 206 റൺസ് അടിച്ചെടുത്ത താരം അവസാന മത്സരത്തിൽ പുറത്താവാതെ ഇന്ത്യൻ ടീമിനെ ജയിപ്പിച്ചിരുന്നു.

എന്നാൽ മിതാലിയുടെ മിന്നും ബാറ്റിങ് പ്രകടനത്തിലും ആദ്യ 2 കളികൾ തോറ്റ ഇന്ത്യൻ ടീം മൂന്നാം മത്സരത്തിൽ നാല് വിക്കറ്റ് ജയം നേടിയപ്പോൾ മിതാലി രാജ് പുറത്താവാതെ 75 റൺസ് നേടി കളിയിൽ വുമൺ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. അന്താരാഷ്ട്ര ക്രിക്കറ്റ്‌ കരിയറിൽ പതിനായിരത്തിൽ അധികം റൺസ് അടിച്ചെടുത്ത മിതാലി ഏറ്റവും അധികം റൺസ് മൂന്ന് ഫോർമാറ്റിൽ നിന്നും നേടിയ താരങ്ങളിൽ ഒന്നാമതെത്തി. മിതാലി രാജിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,273 റൺസ് സമ്പാദ്യമുണ്ട്. താരം 22 വർഷം അന്താരാഷ്ട്ര ക്രിക്കറ്റ്‌ പൂർത്തിയാക്കിയ പരമ്പരയിൽ ഈ നേട്ടവും സ്വന്തമാക്കി എന്നതാണ് കൗതുകം.

അതേസമയം താരത്തിന്റെ നേട്ടത്തിന് പിന്നാലെ ഇതിഹാസ താരം സച്ചിനുമായി ഇപ്പോൾ ആരാധകർ പലരും മിതാലി രാജിനെ ഉപമിക്കുകയാണ്. എക്കാലവും കരിയറിൽ പുരുഷ ക്രിക്കറ്റിൽ സച്ചിൻ എത്രത്തോളം മിടുക്ക് കാണിച്ചുവോ സമാനമാണ് മിതാലിയുടെ നേട്ടങ്ങൾ എന്നും ആരാധകർ വിശേഷിപ്പിക്കുന്നു.2005ലാണ് മിതാലി രാജ് ആദ്യമായി ഏകദിന റാങ്കിങ്ങിൽ ഒന്നാമത് എത്തി റെക്കോർഡ് സൃഷ്ടിച്ചത്. കൂടാതെ താരം എട്ടാം തവണയാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നതും.തന്റെ മുപ്പത്തിയേട്ടാം വയസ്സിൽ മിതാലി രാജ് സ്വന്തമാക്കിയ നെട്ടത്തെ വാനോളം പ്രശംസിക്കുകയാണ് ക്രിക്കറ്റ്‌ ലോകം.

Previous articleഷൂട്ടൗട്ടില്‍ മാര്‍ട്ടിനെസ് രക്ഷിച്ചു. മാറാക്കാനയില്‍ ക്ലാസിക്ക് ഫൈനല്‍
Next articleഅവസരം ലഭിച്ചാൽ അവൻ തകർക്കും :വാനോളം പുകഴ്ത്തി മുൻ താരം