അവസരം ലഭിച്ചാൽ അവൻ തകർക്കും :വാനോളം പുകഴ്ത്തി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ ഈ വർഷം കാത്തിരിക്കുന്ന പ്രധാന മത്സരങ്ങളിൽ ഒന്നാണ് വരാനിരിക്കുന്ന ഐസിസി ടി :20 ലോകകപ്പ്. ഇന്ത്യയിൽ നടക്കേണ്ട ടി :20 ലോകകപ്പ് ഇത്തവണ കോവിഡ് വ്യാപന സാഹചര്യത്തെ തുടർന്നാണ് ദുബായിൽ നടത്തുവാൻ ഐസിസി തീരുമാനിച്ചത്. ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ തന്നെ എല്ലാ മത്സരങ്ങളും വരുന്ന ടി :20ലോകകപ്പിൽ സംഘടിപ്പിക്കും എന്നാണ് ഐസിസി കഴിഞ്ഞ ദിവസം അറിയിച്ചത്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമുകൾ ഏകദിന, ടെസ്റ്റ് ടി :20 പരമ്പരകൾ കളിച്ച് മുന്നേറുവാനുള്ള ശ്രമത്തിലാണ്.കോഹ്ലി ഉൾപ്പെടുന്ന ടെസ്റ്റ് ടീം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിക്കുവാൻ ഒരുങ്ങുമ്പോൾ ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ സംഘത്തിന്റെ ശ്രീലങ്കൻ പരമ്പര ഈ മാസം ആരംഭിക്കും.

എന്നാൽ വരുന്ന ടി :20 ലോകകപ്പിൽ ടീം ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി ആരാകും ഓപ്പണിങ്ങിൽ കളിക്കുകയെന്ന കാര്യത്തിലാണ്. രോഹിത് ശർമ്മക്ക് ഒപ്പം ശിഖർ ധവാൻ, രാഹുൽ, പൃഥ്വി ഷാ, ഇഷാൻ കിഷൻ, പടിക്കൽ എന്നിവരിൽ ആര് ബാറ്റേന്തുവാൻ ഇറങ്ങുമെന്നതാണ് ശ്രദ്ധേയം. ഇപ്പോൾ ഓപ്പണിങ്ങിൽ പൃഥ്വി ഷായെ കൂടി ഇന്ത്യൻ ടീം മാനേജ്മെന്റ് സജീവമായി പരിഗണിക്കണം എന്ന് ആവശ്യം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ ബാറ്റിങ് ശൈലിയാൽ ഏതൊരു എതിർ ബൗളിംഗ് നിരക്കും ഭീഷണി ഉയർത്തുവാൻ ഷാക്ക് കഴിയുമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.

“കോഹ്ലിക്കും ധവാനും രാഹുലിനും എല്ലാം കൂടെ പൃഥ്വി ഷായെ ടീമിലെ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കണം. അവൻ ഇത്തവണ ഐപിഎല്ലിൽ ഗംഭീരമായി കളിച്ചു. പക്ഷേ എല്ലാ മത്സരത്തിലും സ്കോർ നേടുവാൻ അവന് സാധിക്കണം എന്നില്ല. പക്ഷേ അവൻ ബാറ്റിംഗിലെ താളം കണ്ടെത്തിയാൽ അന്ന് ഏതൊരു എതിർ ടീമിന്റെയും നാശം കാണുവാൻ ഷാക്ക് സാധിക്കും. ആദ്യമായി ഇന്ത്യൻ ടി :20 ടീമിൽ കളിക്കുന്ന അവൻ ഫോമിൽ എത്തിയാൽ ലോകകപ്പിലും ടീമിലേക്ക് എത്തുവാൻ സാധ്യതയുണ്ട് “ചോപ്ര അഭിപ്രായം വിശദമാക്കി.