നൂറ്റാണ്ടിന്റെ നോ ബോൾ ഏറിഞ്ഞ് മിച്ചല്‍ സ്റ്റാർക്ക് :ഞെട്ടലിൽ ക്രിക്കറ്റ്‌ ലോകം

ശ്രീലങ്കക്ക് എതിരായ മൂന്നാം ടി :20യിൽ ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ച ഒരു വിചിത്ര പന്തുമായി പേസർ മിച്ചൽ സ്റ്റാർക്ക്.ഇന്ന് നടന്ന മത്സരത്തിൽ അവിചാരിതമായി ഒരു ബോളിന് ശ്രമിച്ചാണ് സ്റ്റാർക്ക് നാണക്കേട് സൃഷ്ടിച്ചത്. ഓസ്ട്രേലിയന്‍ താരം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഒരു ബോളാണ് എറിഞ്ഞത്.ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ ഇത്രത്തോളം വിചിത്രമായ ഒരു നോൾ ബോൾ ആരും മുൻപ് എറിഞ്ഞിട്ടില്ല എന്നാണ് ക്രിക്കറ്റ്‌ ലോകം വിലയിരുത്തുന്നത്.ശ്രീലങ്കൻ ഇന്നിങ്സിലെ തന്നെ പതിനെട്ടാമത്തെ ഓവറിലാണ് സ്റ്റാർക്കിന് അബദ്ധം സംഭവിച്ചത്.

ശ്രീലങ്കൻ ആൾറൗണ്ട് ബാറ്റ്സ്മാനായ ഷനകയ്ക്കെതിരെ ഒരു സ്ലോ ബോൾ എറിയുവാൻ ശ്രമിക്കവെയാണ് മിച്ചൽ സ്റ്റാർക്കിന് പിഴവ് സംഭവിച്ചത്. പേസ് ബോളറുടെ കൈകളിൽ നിന്നും വഴുതിയ ബോൾ വമ്പൻ നോ ബോൾ രൂപത്തിൽ വിക്കറ്റ് കീപ്പർ മാത്യു വേഡിനും പോലും കൈകളിൽ ഒതുക്കാൻ കഴിയാത്തവിധം ബൗണ്ടറി ലൈനിലേക്ക് കടന്നു.മൂന്ന് മീറ്റർ ഉയരത്തിൽ പൊങ്ങിയ ഈ ഒരു വിചിത്ര നോബോൾ കൈകളിൽ ഒതുക്കാൻ വിക്കെറ്റ് കീപ്പർ പരിശ്രമിച്ചെങ്കിലും വിഫലമായി.ബൗണ്ടറി കടന്ന ബോളിൽ അമ്പയർ നോ ബോൾ വിധിക്കുകയും ചെയ്തു. ഇതോടെ 5 റൺസാണ് ശ്രീലങ്കക്ക് ലഭിച്ചത്.

20220215 185230

അതേസമയം നിലവിൽ 3 ഫോർമാറ്റിലും മികച്ച ഫോമിലുള്ള മിച്ചൽ സ്റ്റാർക്ക് ആഷസിൽ അടക്കം മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. കൂടാതെ ഈ ഐപിൽ ലേലത്തിൽ നിന്നും തന്നെ വിട്ടുനിന്ന സ്റ്റാർക്ക് ഐപിൽ കളിക്കാൻ താൻ ഇല്ലായെന്നാണ് അറിയിച്ചത്.മൂന്നാം ടി :20യിൽ ഇന്ന് 6 വിക്കറ്റിന് ജയിച്ച ഓസ്ട്രേലിയ ടി :20 പരമ്പര 3-0ന് സ്വന്തമാക്കി.

Previous articleനിങ്ങൾ മിണ്ടാതിരിക്കൂ.. കോഹ്ലിക്ക് ഒരു കുഴപ്പവുമില്ല : കട്ട കലിപ്പിൽ രോഹിത് ശർമ്മ
Next articleഎന്തുകൊണ്ട് സുരേഷ് റെയ്നയെ ആരും വിളിച്ചില്ലാ ? കാരണം കണ്ടെത്തി സുനില്‍ ഗവാസ്കര്‍