ഇന്ത്യയ്ക്കെതിരെ 20-20 പരമ്പരയിൽ ന്യൂസിലാൻഡിനെ സാൻ്റ്നർ നയിക്കും

images 2023 01 13T121450.321

ഈ മാസമാണ് ഇന്ത്യ-ന്യൂസിലാൻഡ് 20-20 പരമ്പര അരങ്ങേറുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ന്യൂസിലാൻഡിനെ വെറ്ററൻ ഓൾറൗണ്ടർ മിച്ചർ സാൻ്റ്നർ ആയിരിക്കും നയിക്കുക.

കഴിഞ്ഞ ദിവസമാണ് ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചത്. ടീമിൽ ആദ്യമായി ഇടംകയ്യൻ ബൗളർ ബെൻ ലിസ്റ്റർ സ്ഥാനം നേടി. ഈ മാസം 18ന് ഹൈദരാബാദിൽ വെച്ച് ഏകദിന പരമ്പരക്ക് തുടക്കം കുറിക്കും. അതിനുശേഷം ഈ മാസം 27ന് റാഞ്ചിയിലാണ് ആദ്യ 20-20 മത്സരം.

images 2023 01 13T121459.935



കഴിഞ്ഞ വർഷം ഇന്ത്യയിൽ വച്ചാണ് ബെൻ ലിസ്റ്റർ ന്യൂസിലാൻഡ് എയിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ആദ്യമായാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തുന്നത്. കഴിഞ്ഞ 20 20 ലോകകപ്പ് കളിച്ച ടീമിലെ ഒമ്പത് പരിചയ സമ്പന്നരായ കളിക്കാർ ഉൾപ്പെടെയുള്ള ടീമിനെയാണ് ന്യൂസിലാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

images 2023 01 13T121454.972

ന്യൂസിലൻഡ് ടി20 ടീം: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രസ്ബൽ, മാർക്ക് ചാപ്മാൻ, ഡെയ്ൻ ക്ലീവർ, ഡെവൺ കോൺവേ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ബെൻ ലിസ്റ്റർ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ റിപ്പലി, ഹെൻറി സോ ഷിധിപോൺ, ബ്ലെയർ ടികർ

Read Also -  ആര് എന്തൊക്കെ പറഞ്ഞാലും ഹാർദിക്കിനേക്കാൾ മികച്ച താരമില്ല. മുൻ സെലക്ടർ പറയുന്നു.
Scroll to Top