ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ട്യയെ പ്രശംസിച്ച് മുന്‍ പാക്കിസ്ഥാന് ഹെഡ് കോച്ചും സൗത്താഫ്രിക്കന്‍ താരവുമായ മിക്കി ആര്‍തര്‍. പാക്കിസ്ഥാനെതിരെയുള്ള ഏഷ്യ കപ്പ് പോരാട്ടത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഹര്‍ദ്ദിക്ക് പാണ്ട്യയായിരുന്നു കളിയിലെ താരം. ബോളിംഗില്‍ 3 വിക്കറ്റ് നേടിയ താരം ബാറ്റിംഗില്‍ 17 പന്തില്‍ 33 റണ്‍സാണ് നേടിയത്. ഹാര്‍ദ്ദിക്ക് ടീമിലുണ്ടെങ്കില്‍ ഒരു അധിക താരം കളിക്കുന്നതുപോലെയാണ് എന്നാണ് മിക്കി ആര്‍തര്‍ പറഞ്ഞത്.
” ഹാർദിക് പാണ്ഡ്യ കളിക്കുമ്പോള്‍ ഇന്ത്യ 12 കളിക്കാരുമായി കളിക്കുന്നത് പോലെയാണ്. ജാക്വസ് കാലിസ് ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലെ എന്റെ കാലത്തെ ഇത് എന്നെ ഓർമ്മിപ്പിക്കുന്നു. നിങ്ങളുടെ നാല് സീമർമാരിൽ ഒരാളാകാനും നിങ്ങളുടെ ആദ്യ അഞ്ചിൽ ബാറ്റ് ചെയ്യാനും കഴിയുന്ന ഒരു താരമാകാനും അവന് സാധിക്കും ”
കഴിഞ്ഞ കുറച്ച് മാസങ്ങളായി 28 കാരനായ പാണ്ഡ്യ വളരെയധികം പക്വത കാണിച്ചതായി മുൻ ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു.
“ഹർദിക് വീണ്ടും വീണ്ടും പക്വതയുഉള്ളതായി ഞാൻ കണ്ടു, കഴിഞ്ഞ ഐപിഎല്ലിൽ അദ്ദേഹത്തിന്റെ നേതൃത്വം മികച്ചതായിരുന്നു. അദ്ദേഹം തന്റെ ടീമിനെ നന്നായി കൈകാര്യം ചെയ്യുകയും സമ്മർദ്ദത്തിൽ നന്നായി കളിക്കുകയും ചെയ്തു, ”ആർതർ കൂട്ടിച്ചേർത്തു.