റിഷഭ് പന്തിനെ പുറത്താക്കിയത് നല്ല കാര്യം. ടി20 ഫോര്‍മാറ്റില്‍ മികച്ച താരമല്ലാ എന്ന് മുന്‍ ഇന്ത്യന്‍ താരം

FbRN bYaMAA6Hiq

യുവ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്ത് ടി20യിൽ ഒരു മികച്ച കളിക്കാരനല്ലെന്നും ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ദിനേശ് കാർത്തിക്കിനെ കളിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്

പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിൽ രോഹിത് ശര്‍മ്മയുടെ ഈ തീരുമാനം എല്ലാവരെയും അമ്പരപ്പെടുത്തിയിരുന്നു. ഇന്ത്യ കാർത്തിക്കിന്റെ ഫോം പൂർണ്ണമായി പ്രയോജനപ്പെടുത്തണമെന്നും ടീമിൽ സ്ഥിരമായി അവസരം നൽകണമെന്നും ഹർഭജൻ പറഞ്ഞു.

dk and hardik

” ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ഋഷഭ് പന്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അവൻ വളരെ മികച്ച പ്രകടനം നടത്തി. എന്നാൽ ഈ ഫോർമാറ്റിൽ, റിഷഭ് ഒരു മികച്ച കളിക്കാരനായിട്ടില്ല. ”

“നിങ്ങൾ ദിനേശ് കാർത്തിക്കിനെ നോക്കുകയാണെങ്കിൽ, അവന്റെ ഗ്രാഫ് മുകളിലേക്ക് പോവുകയാണ്. അദ്ദേഹം നന്നായി പ്രകടനം നടത്തി. ഇതാണ് ശരിയായ തീരുമാനം. ഈ ഫോർമാറ്റിൽ, ഈ ഫോമിൽ, അവനെ ബെഞ്ചിൽ ഇരുത്തിയിട്ട് കാര്യമില്ല. ദിനേശ് കാർത്തിക്കിന് കളിക്കാനുള്ള സമയമാണിത്, അവൻ കളിക്കണം, ”ഹർഭജൻ പറഞ്ഞു.

dk

ക്രിക്കറ്റിൽ കുറച്ച് വർഷങ്ങൾ മാത്രമേ കാർത്തിക്കിന് ബാക്കിയുള്ളൂവെന്നും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ പറഞ്ഞു. ഹാർദിക് പാണ്ഡ്യയും കാർത്തിക്കും ബാറ്റ് ചെയ്യുന്നതോടെ എതിർ ടീമുകൾ എപ്പോഴും സമ്മർദ്ദത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also -  "സഞ്ജു ഞങ്ങളെ നന്നായി വിഷമിപ്പിച്ചു.. അതുകൊണ്ടാണ്.."- ന്യായീകരണവുമായി ഡൽഹി ഓണർ.
Scroll to Top