ഇന്ത്യയെ പഞ്ഞിക്കിട്ടവനെ സ്വന്തമാക്കി ബാംഗ്ലൂർ. ഇത്തവണ കപ്പടിക്കാൻ കച്ചകെട്ടി.

പരിക്കുമൂലം ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുന്ന തങ്ങളുടെ ബാറ്റർ വില്‍ ജാക്സിന് പകരക്കാരനായി ന്യൂസിലാൻഡിന്റെ വെടിക്കെട്ട് ഓൾറൗണ്ടർ മൈക്കിൾ ബ്രേസ്‌വെല്ലിനെ ടീമിൽ എത്തിച്ച് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. 2023 ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കുകയാണ് ബാംഗ്ലൂരിന്റെ ഈ തകർപ്പൻ നീക്കം. കുറച്ചു ദിവസങ്ങൾക്കു മുൻപ് പരിക്ക് മൂലമായിരുന്നു ഐപിഎല്ലിൽ നിന്ന് ജാക്‌സ് വിട്ടുനിൽക്കുന്ന വിവരം അറിയിച്ചത്. ഐപിഎല്ലിന്റെ മിനി ലേലത്തിൽ 3.2 കോടി രൂപയ്ക്കായിരുന്നു റോയൽ ചലഞ്ചേഴ്സ് ജാക്സിനെ സ്വന്തമാക്കിയത്. എന്നാൽ ഒരു കോടി രൂപ ബേസ് പ്രൈസിനാണ് ഇപ്പോൾ മൈക്കിൾ ബ്രെസ്വെൽ ടീമിലേക്ക് പകരക്കാരനായി എത്തിയിരിക്കുന്നത്.

ഇതുവരെ ന്യൂസിലാൻഡിനായി 16 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളാണ് മൈക്കിൾ ബ്രേസ്‌വെൽ കളിച്ചിട്ടുള്ളത്. ഇതിൽനിന്നായി ഈ 113 റൺസ് ബ്രേസ്‌വെൽ നേടിയിട്ടുണ്ട്. ഒപ്പം 21 വിക്കറ്റുകളും ബ്രേസ്വെലിന്റെ സമ്പാദ്യമാണ്. മാത്രമല്ല ഇന്ത്യക്കെതിരെ ഒരു വമ്പൻ ഇന്നിങ്സും സമീപ സമയത്ത് ബ്രെസ്വെൽ കാഴ്ചവച്ചിരുന്നു. ഹൈദരാബാദിൽ നടന്ന ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ഏകദിനത്തിൽ 78 പന്തുകളിൽ 140 റൺസായിരുന്നു ഈ സ്റ്റാർ ബാറ്റർ നേടിയത്. ഈ പ്രകടനത്തിന് കേവലം രണ്ടു മാസങ്ങൾക്ക് ശേഷമാണ് ഐപിഎല്ലിൽ ബ്രെസ്വെല്ലിന് അവസരം ലഭിക്കുന്നത്.

1679120385 AI 0460

മാർച്ച് 31നാണ് ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കം കുറിക്കുന്നത്. മാർച്ച് 31ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഏപ്രിൽ ഒന്നിന് മുംബൈയ്ക്കെതിരെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. ഇതുവരെ ഐപിഎൽ ചരിത്രത്തിൽ ജേതാക്കളാവാൻ സാധിക്കാത്ത ബാംഗ്ലൂരിനെ സംബന്ധിച്ച് മറ്റൊരു നിർണായക സീസണാണ് വന്നെത്തിയിരിക്കുന്നത്.

Previous articleസഞ്ജുവിനെ ഞങ്ങൾ തഴഞ്ഞിട്ടില്ല. ടീമിൽ എടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി ബിസിസിഐ.
Next articleധോണിയ്ക്ക് ശേഷം ചെന്നൈയെ അവൻ നയിക്കും. പ്രഖ്യാപനവുമായി സുരേഷ് റെയ്‌ന