ആദ്യ റിവ്യൂവിൽ ഔട്ട്‌. ഒന്നൂടെ റിവ്യൂ കൊടുത്തപ്പോൾ നോട്ട്ഔട്ട്‌. റിവ്യൂ ദുരന്തം.

ezgif 3 af3ce33a3c

ഡിസിഷൻ റിവ്യൂ സിസ്റ്റം ക്രിക്കറ്റിന്റെ സാങ്കേതികതയിൽ വരുത്തിയ മാറ്റം വളരെ വലുതാണ്. മൈതാനത്തെ അമ്പയർമാരുടെ തെറ്റായ തീരുമാനത്തെ കളിക്കാർക്ക് വെല്ലുവിളിക്കാനുള്ള അവസരമാണ് ഡി ആർ എസ് നൽകുന്നത്. എന്നാൽ ഡിസിഷൻ റിവ്യൂ സിസ്റ്റത്തിന് തെറ്റ് സംഭവിച്ചാലോ? അത്തരം ഒരു സംഭവം വനിതാ പ്രീമിയർ ലീഗിലെ മുംബൈയും യുപിയും തമ്മിലുള്ള മത്സരത്തിനിടെ ഉണ്ടായി. മത്സരത്തിൽ മുംബൈ ഓപ്പൺ മാത്യൂസിനെതിരെ യുപി നൽകിയ റിവ്യൂ ആയിരുന്നു ഒരുപാട് നാടകീയ നിമിഷങ്ങൾക്ക് വഴിവെച്ചത്.

FrCGft6WIAUYden

മത്സരത്തിൽ യുപി സ്പിന്നർ സോഫി എക്ലസ്റ്റന്റെ പന്ത് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു മാത്യൂസ്. എന്നാൽ യോർക്കറായി വന്ന പന്ത് ബാറ്റിൽ കൊള്ളുന്നതിനു മുൻപ് മാത്യൂസിന്റെ പാഡിൽ കൊണ്ടോ എന്ന സംശയം യുപി താരങ്ങൾക്ക് ഉദിച്ചു. അംപയറിനോട് അപ്പീൽ ചെയ്തെങ്കിലും അത് നോട്ടൗട്ട് വിധിക്കുകയാണ് ഉണ്ടായത്. ശേഷം റിവ്യൂ നൽകാൻ യുപി തീരുമാനിച്ചു. ബോൾ ബാറ്റിൽ കൊണ്ട ശേഷമാണ് പാഡിൽ തട്ടിയത് എന്ന് മുൻപിലത്തെ ആംഗിളിൽ വ്യക്തമായിരുന്നു. എന്നാൽ സ്പ്ലിറ്റ് സ്ക്രീൻ പരിശോധിച്ചപ്പോൾ ബോൾ ഷൂവിന്റെ അടുത്തെത്തിയപ്പോൾ സ്പൈക്ക് കാണപ്പെട്ടു. ഇതോടെ മൂന്നാം അമ്പയർ അത് ഔട്ട് വിളിച്ചു. ഇത് മൈതാനത്തുണ്ടായിരുന്ന താരങ്ങളെ മുഴുവൻ അത്ഭുതപ്പെടുത്തി.

Read Also -  "സഞ്ജു ഞങ്ങളെ നന്നായി വിഷമിപ്പിച്ചു.. അതുകൊണ്ടാണ്.."- ന്യായീകരണവുമായി ഡൽഹി ഓണർ.

ബാറ്റർ മാത്യൂസിന് ഒരുതരത്തിലും ഈ തീരുമാനം വിശ്വസിക്കാനായില്ല. അങ്ങനെ വീണ്ടും തീരുമാനം ഒന്നുകൂടി റിവ്യൂവിന് വിടാൻ മാത്യൂസ് തയ്യാറായി. വീണ്ടും പരിശോധിച്ചപ്പോൾ ബോൾ ആദ്യം ബാറ്റിലാണ് കൊണ്ടത് എന്ന് മൂന്നാം അമ്പയർക്ക് ബോധ്യപ്പെടുകയായിരുന്നു. ഇങ്ങനെ രണ്ടാമത്തെ റിവ്യൂവിലൂടെ ഹെയിലി മാത്യൂസ് മത്സരത്തിൽ രക്ഷപ്പെട്ടു.

ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ വളരെ അപൂർവ്വമായാണ് ഇത്തരത്തിൽ ഒരു തീരുമാനം രണ്ടുതവണ റിവ്യൂ ചെയ്യുന്നത്. എന്തായാലും ഈ തീരുമാനങ്ങൾ പല ആരാധകരും വളരെ തമാശയോടെയാണ് നോക്കി കണ്ടത്. മത്സരത്തിൽ ഒരു വമ്പൻ വിജയം തന്നെയായിരുന്നു മുംബൈ ടീം സ്വന്തമാക്കിയത്. മുംബൈയുടെ തുടർച്ചയായ നാലാം വിജയമാണ് മത്സരത്തിൽ പിറന്നത്.

Scroll to Top