കന്നി ടെസ്റ്റ് സെഞ്ച്വറി നേടി മെഹ്ദി ഹസ്സൻ : വിൻഡീസ് എതിരെ മികച്ച മികച്ച സ്കോർ അടിച്ചെടുത്ത് ബംഗ്ലാദേശ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ  ഒന്നാം  ടെസ്റ്റിന്റെ  ആദ്യ  ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയര്‍ മെഹിദി ഹസന്‍ മിറാസിന്റെ (103) കന്നി  ടെസ്റ്റ് സെഞ്ചുറിയുടെ ബലത്തില്‍  10 വിക്കറ്റ് നഷ്ടത്തിൽ 430 റണ്‍സ് നേടി.  ആൾറൗണ്ടർ ഷാക്കിബ് അല്‍ ഹസന്‍ (68), ഷദ്മാന്‍ ഇസ്ലാം (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ജോമല്‍ വറികാന്‍ വിന്‍ഡീസിനായി നാല് വിക്കറ്റ് നേടി ബൗളിങ്ങിൽ തിളങ്ങി .മറുപടി ബാറ്റിംഗ് ആരംഭിച്ച വിൻഡീസ് ടീം  2 വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നിലയിലാണ് .

രണ്ടാം ദിനത്തെ കളി അഞ്ചിന് 242  റൺസ്  എന്ന നിലയിൽ   പുനരാരംഭിച്ച ബംഗ്ലാദേശ് ടീമിന്  തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത ലിറ്റണ്‍ ദാസ് (38)  തുടക്കത്തിലേ നഷ്ടമായി . പിന്നാലെ ഒത്തുച്ചേര്‍ന്ന ഷാക്കിബ് – മെഹ്ദി സഖ്യം നിര്‍ണായക ബാറ്റിംഗ് കൂട്ടുകെട്ട് ഉയർത്തി . ഇരുവരും 67 റണ്‍സാണ്  ഏഴാം വിക്കറ്റിൽ  കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഷാക്കിബിനെ മടക്കി വിന്‍ഡീഡ് ബ്രേക്ക് ത്രൂ നേടി. 

എന്നാൽ  വാലറ്റക്കാരായ തയ്ജുല്‍ ഇസ്ലാം (18), നയീം ഹസന്‍ (24), മുസ്തഫിസുര്‍ റഹ്‌മാന്‍ (പുറത്താവാതെ 3) എന്നിവരെ  ബാറ്റിങ്ങിൽ ഒപ്പം ചേർത്ത്  മെഹ്ദി ബംഗ്ലാദേശിനെ 400 റൺസ്  കടത്തി. ഇതിനിടെ കന്നി സെഞ്ചുറിയും താരം പൂര്‍ത്തിയാക്കി. 168 പന്തില്‍ 13 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരം  തന്റെ സെഞ്ചുറി വിൻഡീസ് എതിരെ  നേടിയത് .

ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി ബാറ്റിംഗ് ആരംഭിച്ച വിൻഡീസ് ടീം തുടക്കത്തിലേ തകർന്നു .ഓപ്പണർ ക്യാമബെല്ലിനെയും ഷെയ്ന്‍ മോസ്‌ലെയെയും  ബംഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്‌മാൻ പുറത്താക്കി .

Previous articleരാജ്യമെന്ന നിലയിൽ നമ്മൾ ഒന്നിച്ചു നിൽക്കണം : കർഷക പ്രതിഷേധത്തിൽ നയം വ്യക്തമാക്കി സച്ചിന്റെ ട്വീറ്റ്
Next articleകർഷകർ രാജ്യത്തിന്റെ അഭിഭാജ്യ ഘടകം : അഭിപ്രായം വ്യക്തമാക്കി വിരാട് കോഹ്ലി