കർഷകർ രാജ്യത്തിന്റെ അഭിഭാജ്യ ഘടകം : അഭിപ്രായം വ്യക്തമാക്കി വിരാട് കോഹ്ലി

ലോകശ്രദ്ധയാർജ്ജിച്ച ഒരു സംഭവമാണ് ഇന്ത്യയിലെ കർഷക സമരം .60 ദിവസത്തിലേറെയായി കർഷകർ നടത്തുന്ന തുറന്ന സമരം ഇന്ത്യയിൽ ഏറെ ചർച്ചാവിഷയമാണ് .കേന്ദ്ര സർക്കാർ കൊണ്ടുവന്ന കര്ഷകനിയമങ്ങൾ പൂർണ്ണമായി പിൻവലിക്കണം എന്നാണ് സമരം ചെയുന്ന കർഷക സംഘടനകളുടെ ആവശ്യം .

അതേസമയം കര്‍ഷക പ്രക്ഷോഭത്തില്‍  ആദ്യമായി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്  ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി.  ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പിന്നാലെയാണ് വിരാട് കോലിയും നിലപാട്  ഇപ്പോൾ വ്യക്തമാക്കിയത്.

“അഭിപ്രായവ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ നമ്മളെല്ലാവരും രാജ്യത്തിനായി  ഐക്യത്തോടെ തുടരാം. കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനം ഉറപ്പാക്കുവാനും  ഒരുമിച്ച് മുന്നോട്ട് പോകാനുമായി
എല്ലാ പാര്‍ട്ടികള്‍ക്കുമിടയില്‍ സൗഹാര്‍ദ്ദപരമായ പരിഹാരം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’- വിരാട് കോലി ട്വീറ്റ് ചെയ്തു.

കര്‍ഷക സമരത്തില്‍ ഇതിപ്പോൾ  ആദ്യമായാണ്  നായകൻ വിരാട് കോലി അഭിപ്രായം  തുറന്ന് പറയുന്നത്. പോപ് ഗായിക റിഹാന, മിയ ഖലീഫ, മീന ഹാരിസ്, ഗ്രെറ്റ് തുന്‍ബെര്‍ഗ് എന്നിവര്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. . എല്ലാവരും ഒരുമിച്ച് കര്‍ഷക പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്ന് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും  അഭിപ്രായപ്പെട്ടു.