ക്രിക്കറ്റില്‍ പുത്തന്‍ പരിഷ്കാരങ്ങള്‍. ഒക്ടോബര്‍ മുതല്‍ പുതിയ ക്രമം

ക്രിക്കറ്റ്‌ നിയമങ്ങൾക്കു വമ്പൻ പരിഷ്കാരം കൊണ്ടുവരാൻ മാരില്‍ബോണ്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ഉമനീര്‍ പ്രയോഗം മുതല്‍ മങ്കാദിങ്ങ് രീതി വരെയുള്ള നിയമങ്ങളിലാണ് മാറ്റങ്ങള്‍ വരുക. ഒക്ടോബറില്‍ ആരംഭിക്കുന്ന ഹണ്‍ഡ്രഡ് ലീഗീലൂടെയാകും പുതിയ ക്രിക്കറ്റ് നിയമങ്ങള്‍ നടപ്പിലാക്കുക. കാലഘട്ടത്തിനനുസരിച്ചും പഴയ നിയമങ്ങളിലെ പഴുതുകള്‍ അടച്ചുമാണ് പുതിയ മാറ്റം.

ബൗളര്‍ പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കുന്നതിനെയാണ് മങ്കാദിങ് എന്ന് വിശേഷിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കാന്‍ അനുവദിക്കുന്ന നിയമം കളിക്കളത്തിലെ അന്യായ നീക്കങ്ങളുടെ ഗണത്തില്‍ നിന്ന് റണ്ണൗട്ട് നിയമങ്ങളുടെ പട്ടികയിലേക്ക് മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം. നേരത്തെ ഐപിഎല്ലില്‍ ജോസ് ബട്ട്ലറെ രവിചന്ദ്ര അശ്വിന്‍ മങ്കാദിങ്ങ് വഴി പുറത്താക്കിയത് വന്‍ വിവാദത്തിനു വഴിവച്ചിരുന്നു.

ക്യാച്ചിലൂടെ ബാറ്റര്‍ പുറത്തായാല്‍ പിച്ചിന്‍റെ മധ്യവര കടന്നാലും ഇല്ലെങ്കിലും അടുത്ത താരം സ്ട്രൈക്ക് എന്‍ഡില്‍ കളിക്കണം എന്നാണ് നിയമം. അവസാന പന്തിലാണ് പുറത്തായതെങ്കില്‍ നോണ്‍ സ്ട്രൈക്ക് എന്‍ഡിലായിരിക്കണം പുതിയ ബാറ്റര്‍ വരേണ്ടത്. മത്സരത്തിനിടെ ആരാധകരോ മൃഗങ്ങളോ മറ്റെന്തെങ്കിലുമോ പ്രവേശിച്ചാല്‍ അംപയര്‍ ഡെഡ് ബോള്‍ വിളിക്കും. ബൗളര്‍ റണ്‍അപ് തുടങ്ങുമ്പോള്‍ ബാറ്റര്‍ ഏതു പൊസിഷനില്‍ ആയിരുന്നോ, അതിന് അനുസരിച്ചാകും ഇനി വൈഡ് വിളിക്കുക

ബൗളര്‍ ഡെലിവെറി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സ്‌ട്രൈക്കര്‍ എന്‍ഡിലെ ബാറ്ററെ റണ്‍ ഔട്ടാക്കാന്‍ ശ്രമിച്ചാല്‍ അതു ഡെഡ് ബോള്‍ ആയി കൂട്ടും, ഇതുവരെ അത് നോബോളായിരുന്നു. ബൗളറുടെ റണ്‍അപിന് മുമ്പ് നിന്നിരുന്ന ഫീല്‍ഡ് പൊസിഷനില്‍ നിന്നും ഡെലിവെറി പൂര്‍ത്തിയാകുന്നതിന് മുമ്പ് അന്യായമായി മാറിയാല്‍ പെനാള്‍ട്ടി 5 റണ്‍സ് നല്‍കും ഇത്രയും നാള്‍ അത് ഡെഡ് ബോളായിരുന്നു.

കോവിഡ് കാരണം ഉമനീര്‍ ഉപയോഗിച്ച് പന്തം തിളക്കം വരുത്തനതിനു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇനി അത് തുടരാനാണ് പുതിയ തീരുമാനം. പന്തില്‍ ഇനി ഉമനീര്‍ പ്രയോഗിക്കുന്നത് ബൗളില്‍ കൃത്യമം കാണിക്കുന്നതായി കണക്കാക്കപ്പെടും.

Previous articleഅവന്റെ ബൗളിംഗ് നശിപ്പിക്കരുത് : മുന്നറിയിപ്പ് നൽകി മുൻ താരം
Next articleശ്രീശാന്ത് വിരമിച്ചു. പുതിയ തലമുറക്ക് വഴി മാറി കൊടുക്കുന്നു.