155.8 കി.മീ വേഗതയില്‍ അരങ്ങേറ്റക്കാരന്‍. തൊടാന്‍ പോലും ധവാന് സാധിച്ചില്ലാ.

പഞ്ചാബ് കിംഗ്സും ലക്നൗ സൂപ്പര്‍ ജയന്‍റസും തമ്മിലുള്ള പോരാട്ടത്തില്‍ ഗതി തിരിച്ചത് അരങ്ങേറ്റ താരം മായങ്ക് യാദവാണ്. 200 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിനു ക്യാപ്റ്റന്‍ ധവാനിലൂടെയും ജോണി ബെയര്‍സ്റ്റോയിലൂടെയും മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ 21 കാരനായ മായങ്ക് യാദവിന്‍റെ അതിവേഗ സ്പെല്ലിലൂടെ ലക്നൗ വിജയം സ്വന്തമാക്കി.

മത്സരത്തില്‍ 155.8 കി.മീ വേഗതയില്‍ എറിഞ്ഞ് സീസണില്‍ ഏറ്റവും വേഗതയേറിയ ബോള്‍ തന്‍റെ പേരിലാക്കി. ബോള്‍ നേരിട്ട ശിഖാര്‍ ധവാന് തൊടാന്‍ പോലും സാധിച്ചില്ല.

രണ്ട് പന്തുകള്‍ക്ക് ശേഷം ബെയര്‍സ്റ്റോയേം പിന്നീട് പ്രഭ്സിമ്രനേയും ജിതേഷ് ശര്‍മ്മയേയും താരം പുറത്താക്കി. 4 ഓവര്‍ എറിഞ്ഞ താരം 27 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് എടുത്തത്. തന്‍റെ ഓവറില്‍ 9 തവണെയാണ് 150 കി.മീ വേഗത കടന്നത്.

147, 146, 150, 141, 147, 149, 156, 150, 142, 144, 153, 149, 152, 149, 147, 145, 140, 142, 153, 154, 149, 142, 152, 148 എന്നിങ്ങെനെയായിരുന്നു മായങ്ക് യാദവിന്‍റെ ബോള്‍ സ്പീഡ്.

Previous articleപാണ്ഡ്യയെ എന്തിനാണ് നിങ്ങൾ കൂവുന്നത്? വേറെ ഒരിടത്തും ഇത് നടക്കില്ല. പിന്തുണയുമായി അശ്വിൻ.
Next articleഐപിഎല്ലില്‍ ഏറ്റവും വേഗതയേറിയ ബോള്‍ ആരുടെ ? ഉമ്രാന്‍ മാലിക്ക് മൂന്നാമത്.