2024 ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടും. ചെന്നൈയിലാണ് മത്സരം നടക്കുക. ഈ മത്സരത്തില്‍ രവീന്ദ്ര ജഡേജക്കെതിരെ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്‍ ബുദ്ധിമുട്ടും എന്ന് പ്രവിചിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്ങ്.
സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയിലാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങ് ഇക്കാര്യം പറഞ്ഞത്. ജഡേജയും മാക്സ്വെലും ഒരിക്കല്‍ കൂടി നേരിട്ട് വരുമ്പോള്‍ വീണ്ടും ഇന്ത്യന്‍ താരം മേധാവിത്വം സ്ഥാപിക്കും എന്നാണ് ഹര്‍ഭജന്‍ പറഞ്ഞിരിക്കുന്നത്.
” ചെന്നെയില്‍ ഇറങ്ങി ആദ്യ തന്നെ സിക്സുകള്‍ അടിക്കുക എന്നത് വലിയ പണിയാണ്. സിംഗളുകളും ഡബിളികളുമായി ക്രീസില്‍ സമയം കണ്ടെത്തണം. ബൗണ്ടറികള്‍ അടിക്കുന്നതിനു മുന്‍പ് നിങ്ങള്‍ 10 ബോളുകള്‍ കളിച്ചില്ലെങ്കില്‍ നിങ്ങളുടെ വിക്കറ്റിനെ അപകടത്തിലാക്കുകയാണ്. ഏത് നിമിഷവും നിങ്ങള്‍ പുറത്താവും. ഈ പോരാട്ടത്തില്‍ മാക്സ്വെലിനേക്കാള്‍ മുന്‍തൂക്കം ജഡേജക്കായിരിക്കും. ” ഹര്‍ഭജന്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ 400 ലധികം റണ്‍സ് നേടാന്‍ മാക്സ്വെല്ലിനു സാധിച്ചിരുന്നു. മാക്സ്വെല്ലിന്‍റെ ദിനത്തില്‍ അവനെ തടയാന്‍ ആര്‍ക്കും സാധിക്കില്ലാ. എന്നാല്‍ ഈ വിക്കറ്റില്‍ ആദ്യം തുടങ്ങി സിക്സടിക്കുക എന്നത് ബുദ്ധിമുട്ടാണ്. അതിനു കഴിയുന്ന ഒരേയൊരു വ്യക്തി ഗ്ലെന്‍ മാക്സ്വെല്ലാണ്. ഈ പോരാട്ടത്തില്‍ ആര് വിജയിക്കുമെന്ന് നോക്കാം. ഹര്‍ഭജന്‍ കൂട്ടിചേര്‍ത്തു.
രവീന്ദ്ര ജഡേജ vs ഗ്ലെന്‍ മാക്സ്വെല്‍
11 തവണ ഇരുവരും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ 6 തവണ ഐപിഎല്ലില്‍ പുറത്താക്കാന്‍ രവീന്ദ്ര ജഡേജക്ക് കഴിഞ്ഞു. ഈ മത്സരങ്ങളില്‍ ജഡേജയുടെ 51 ബോളില്‍ 70 റണ്‍സാണ് ഗ്ലെന്‍ മാക്സ്വെല്‍ സ്കോര്‍ ചെയ്തത്.