ഭാവിയിൽ രോഹിത് ചെന്നൈ ടീമിൽ കളിക്കും. പ്രതീക്ഷ പ്രകടിപ്പിച്ച് മുൻ മുംബൈ താരം.

rohit csk

മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായി ടീമിൽ കളിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു എന്ന് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. മുൻപ് മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്ന അമ്പാട്ടി റായിഡു ഏറെ കാലത്തെ തന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

നിലവിൽ 36കാരനായ രോഹിത് ശർമ വരാനിരിക്കുന്ന 5-6 സീസണുകളിൽ കളിക്കും എന്നാണ് റായിഡു കരുതുന്നത്. അങ്ങനെയെങ്കിൽ രോഹിത്തിന് ഏറ്റവും അനുയോജ്യമായ ടീം ചെന്നൈ സൂപ്പർ കിങ്സാണ് എന്ന് റായിഡു കരുതുന്നു. ധോണിയുടെ സ്ഥാനത്തേക്ക് രോഹിത് ശർമയെ ഉയർത്തിക്കൊണ്ടു വരാൻ ചെന്നൈയ്ക്ക് സാധിക്കും എന്നാണ് റായിഡുവിന്റെ പക്ഷം.

ambati rayudu

നിലവിൽ 2024 ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള മുംബൈ ഇന്ത്യൻസ് ടീമിലെ നായകനായല്ല രോഹിത് ശർമ കളിക്കുന്നത്. ഈ സീസണിൽ മുംബൈ തങ്ങളുടെ നായകനായി ഹർദിക് പാണ്ട്യയെ നിയമിക്കുകയുണ്ടായി. ഗുജറാത്തിൽ നിന്ന് ട്രേഡിലൂടെ പാണ്ട്യയെ മുംബൈ സ്വന്തമാക്കുകയായിരുന്നു.

ശേഷമാണ് രോഹിതിന്റെ നായക സ്ഥാനം മുംബൈ ഹർദിക്കിന് നൽകിയത്. എന്നിരുന്നാലും വരാനിരിക്കുന്ന സീസണിൽ മുംബൈക്കായി വളരെ മികച്ച ബാറ്റിംഗ് പ്രകടനം രോഹിത് ശർമയിൽ നിന്നും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഈ സമയത്താണ് വലിയ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് റായിഡു രംഗത്ത് എത്തിയത്.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.

“രോഹിത് ശർമ ഭാവിയിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ കളിക്കുന്നത് കാണണം എന്നാണ് എന്റെ ആഗ്രഹം. മുംബൈ ഇന്ത്യൻസ് ടീമിൽ ഒരുപാട് നാളുകളായി രോഹിത് കളിക്കുന്നുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനായി അവന് കളിക്കാൻ സാധിച്ചാൽ അത് വളരെ മികച്ച ഒന്നായിരിക്കും.”

”’അവിടെയും രോഹിത്തിന് വിജയിക്കാൻ സാധിക്കും. ചെന്നൈ തങ്ങളുടെ ക്യാപ്റ്റൻസി രോഹിത്തിന് നൽകുകയും ചെയ്യും. അക്കാര്യത്തിൽ കൃത്യമായ തീരുമാനമെടുക്കാൻ രോഹിത്തിന് കഴിയും. ടീമിനെ നയിക്കണമോ നയിക്കേണ്ടയോ എന്നത് രോഹിത്തിന്റെ മാത്രം തീരുമാനമായിരിക്കും.”- റായിഡു പറയുന്നു.

rohit sad

നിലവിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഈ സീസണിൽ നയിക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയാണ്. ഒരുപക്ഷേ മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന ഐപിഎൽ സീസണാവും 2024. മാത്രമല്ല അടുത്ത വർഷം മെഗാ ലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വലിയ താരങ്ങളെ ചെന്നൈ ധോണിക്ക് പകരക്കാരനായി സ്വന്തമാക്കും എന്ന കാര്യത്തിൽ സംശയമില്ല.

മറുവശത്ത് രോഹിത് ശർമ നിലവിൽ 2024 ട്വന്റി20 ലോകകപ്പിനുള്ള പരിശീലനത്തിലാണ്. അതിനാൽ തന്നെ മുംബൈ ഇന്ത്യൻസിലെ രോഹിത്തിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ചും വളരെ നിർണായകമാണ്.

Scroll to Top