ഇന്നലെ തോൽപ്പിച്ചത് ക്രിസ്ട്യനും മാക്സ്വെല്ലുമോ :പരിഹാസങ്ങൾക്ക് ഉത്തരം നൽകി താരങ്ങൾ

ഐപിൽ പതിനാലാം സീസണിൽ മികച്ച പ്രകടനമാണ് വിരാട് കോഹ്ലി നയിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം കാഴ്ചവെച്ചത്.എന്നാൽ പ്രതീക്ഷിച്ചതിന് വിപരീതമായി ടീമിന് എലിമിനേറ്ററിൽ തോൽക്കാനാണ് സംഭവിച്ചത്. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ കൊൽക്കത്ത ടീമിനോട് നാല് വിക്കറ്റ് തോൽവി വഴങ്ങിയ ബാംഗ്ലൂർ ടീമിന് മറ്റൊരു കിരീടമെന്ന സ്വപ്നമാണ് നഷ്ടമായത്. ഐപിഎല്ലിൽ ഇതുവരെ കിരീടം നേടുവാനായി പോലും കഴിയാത്ത ഒരു ടീമാണ് ബാംഗ്ലൂർ. തുടർ ജയങ്ങളുമായി സീസണിൽ ഏറെ മികച്ച കുതിപ്പ് നടത്തിയ ബാംഗ്ലൂർ ടീമിനന് അവസാന മത്സരങ്ങളിൽ പൂർണ്ണമായി കാലിടറുന്നത് നമുക്ക് കാണുവാനായി സാധിച്ചു. കൊൽക്കത്തക്ക് എതിരായ മത്സരത്തിൽ ഡിവില്ലേഴ്‌സ്, മാക്സ്വെൽ അടക്കമുള്ള പ്രമുഖ താരങ്ങൾ മോശം പ്രകടനം ആവർത്തിച്ചതാണ് ബാംഗ്ലൂർ ടീം തോൽവിക്കുള്ള കാരണവും.

അതേസമയം ഇന്നലത്തെ തോൽവിക്ക് ശേഷം ബാംഗ്ലൂർ ടീം ആരാധകരിൽ നിന്നും അടക്കം ചില ബാംഗ്ലൂർ ടീമിന്റെ താരങ്ങൾക്ക് ലഭിക്കുന്നത് രൂക്ഷമായ വിമർശനമാണ്. തോൽവിക്കുള്ള പ്രധാന കാരണം മാക്സ്വെൽ, ഡാൻ ക്രിസ്ട്യൻ എന്നിവരുടെ മോശം ബാറ്റിങ് പ്രകടനവും ഒപ്പം അവരുടെ സ്ലോ ബാറ്റിംഗുമാണ് എന്ന് ആരാധകർ അഭിപ്രായപെടുമ്പോൾ ചില ആരാധകർ സോഷ്യൽ മീഡിയയിലടക്കം ക്രിസ്ട്യൻ എറിഞ്ഞ ഓവറിനെതിരെയും ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ഓസീസ് താരത്തിന്റെ ഓവറിൽ 3 സിക്സറുകൾ നരെൻ പറത്തിയിയുന്നു. മത്സരത്തിൽ ഇത് വഴിത്തിരിവായി മാറിയിരുന്നു.18 ബോളിൽ 15 റൺസ് മാത്രം നേടിയ ഗ്ലെൻ മാക്സ്വെല്ലിനും എതിരെ വിമർശനങ്ങൾ ശക്തമാണ്‌.

എന്നാൽ താരങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ആരാധകരുടെ എല്ലാം പ്രതികരണങ്ങൾക്ക് എതിരെ തന്റെ വിമർശനം ഉന്നയിക്കുകയാണ് ഓസീസ് താരം മാക്സ്വെൽ ഇപ്പോൾ. സോഷ്യൽ മീഡിയയിൽ കൂടി തന്റെ അഭിപ്രായം വിശദമാക്കിയ താരം ഞങ്ങളും ഒരു മനുഷ്യരാണ് എന്നും വ്യക്തമാക്കി. “ഈ ഒരു സീസൺ ഞങ്ങൾ ഒരിക്കലും തന്നെ മറക്കില്ല. ഞങ്ങൾ കരുതിയത് പോലെ സീസൺ അവസാനിപ്പിക്കാൻ കഴിഞ്ഞില്ല പക്ഷേ എല്ലാ അർഥത്തിലും ഞങ്ങൾ നൂറ്‌ ശതമാനവും ഓരോ മത്സരത്തിലും നൽകി. എന്നാൽ ഇപ്പോൾ ഉയരുന്ന ചില പരാമർശങ്ങൾ വേദനിപ്പിക്കുന്നതാണ്. ഞങ്ങൾ ഒരിക്കലും ഇത്തരം വാക്കുകൾ ആഗ്രഹിക്കുന്നില്ല. എല്ലാവരും തന്നെ നല്ലതായിരിക്കുക “മാക്സ്വെൽ ട്വിറ്ററിൽ ഇപ്രകാരം കുറിച്ചു. ടീം അംഗങ്ങൾക്കെതിരെ മോശമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ, താൻ ബ്ലോക്ക് ചെയ്യുമെന്നും മാക്സ്വെല് മുന്നറിയിപ്പ് നൽകി

Previous articleഐപിഎല്ലിലെ സ്റ്റാർ താരങ്ങൾ ലോകകപ്പിനോ : നിർണായക നീക്കവുമായി ബിസിസിഐ
Next articleസന്നാഹ മത്സരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യ നേരിടുന്നത് ശക്തരായ ടീമുകളെ