അവസാന ഓവറിൽ മാക്സ്വെൽ പറഞ്ഞതെന്ത് :തുറന്ന് പറഞ്ഞ് ഭരത്ത്

20211008 233528

ഐപിൽ പതിനാലാം സീസണിലെ തന്നെ ഏറ്റവും ത്രില്ലർ മത്സരത്തിലാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഡൽഹിക്കെതിരെ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കിയത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിലെ മിന്നും ജയത്തോടെ 18 പോയിന്റുമായിൽ പ്ലേഓഫ്‌ യോഗ്യത നെടുവാനും വിരാട് കോഹ്ലിക്കും ടീമിനും സാധിച്ചു. ആദ്യത്തെ എലിമിനേറ്ററിൽ ബാംഗ്ലൂരിന്റെ എതിരാളി മോർഗൻ നയിക്കുന്ന കൊൽക്കത്ത ടീമാണ്. ഐപിഎല്ലിൽ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ബാംഗ്ലൂർ കന്നി ഐപിൽ കിരീടവും ഒപ്പം വിമർശനകർക്കുള്ള മാസ്സ് മറുപടിയുമാണ് ഈ സീസണിൽ കൂടി ലക്ഷ്യമിടുന്നതത്. ഇന്നലെ ഡൽഹിയുടെ മികവിനെ അവസാന ബോളിൽ സിക്സ് അടിച്ച് മറികടന്ന യുവ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ 52 ബോളിൽ 78 റൺസ് നേടി. കൂടാതെ തുടർച്ചയായ മൂന്നാമത്തെ അർദ്ധ സെഞ്ച്വറി നേടിയ മാക്സ്വെൽ പ്രകടനവും ജയത്തിൽ നിർണായകമായി

അതേസമയം ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 15 റൺസാണ് ബാംഗ്ലൂർ ടീമിന് വേണ്ടിയിരുന്നത്.പക്ഷേ ഓവറിലെ ആദ്യത്തെ പന്ത് തന്നെ ഫോർ അടിച്ച ഭരത്ത് അവസാന പന്തിലെഫുൾ ടോസ് പടുകുറ്റൻ സിക്സ് പറത്തിയാണ് ബാംഗ്ലൂർ ടീമിന് സീസണിലെ ഒൻപതാം ജയം സമ്മാനിച്ചത്. എന്നാൽ ഓവറിൽ ഏറെ ബോളുകളും നേരിട്ട ഭരത്തിന് പകരം മാക്സ്വെൽ സ്ട്രൈക്കിൽ വരണം എന്നാണ് ബാംഗ്ലൂർ ആരാധകർ അടക്കം ആഗ്രഹിച്ചത്. തകർപ്പൻ ഫോമിലുള്ള ഗ്ലെൻ മാക്സ്വെല്ലിനെ സാക്ഷി നിർത്തി സിക്സ് അടിച്ച് കളി ജയിപ്പിച്ച താരം മത്സരശേഷം ഓവറിൽ അനുഭവിച്ച വൻ ടെൻഷനെ കുറിച്ച് മനസ്സുതുറക്കുകയാണ്

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

“മത്സരത്തിലെ അവസാന ഓവറിലാണ് എനിക്ക് വളരെ ഏറെ ആത്മവിശ്വാസം ലഭിച്ചത്. ഓവറിലെ അവസാനത്തെ മൂന്ന് ബോളിൽ ഓടണമോ എന്നൊരു ചോദ്യം ഞാൻ ചോദിച്ചപ്പോൾ വേണ്ട നിനക്ക് ഫിനിഷിങ് ചെയ്യാനുള്ള കഴിവുണ്ട് എന്ന് മാക്സ്വെൽ എന്നോട് പറഞ്ഞത് വൻ ആത്മവിശ്വാസമായി മാറി. കൂടാതെ അവസാനത്തെ ഓവറിൽ കൂടുതൽ ഏരിയകൾ കവർ ചെയ്‌തുകൊണ്ട് മിക്ക ബോളുകളും ബാറ്റിൽ കൊള്ളിക്കാനാണ് മാക്സി ആവശ്യപെട്ടത്. അതാണ് ഞാൻ ചെയ്തതും. ഒരേസമയം ഞാൻ ഓരോ ബോളിലും മാത്രമാണ് ശ്രദ്ധിച്ചത്.ഒരു ടീമെന്ന നിലയിൽ ജയിക്കാനും കൂടുതൽ മെച്ചപെടുവാനും ഞങ്ങൾക്ക് കഴിഞ്ഞു ” താരം മത്സരശേഷം പറഞ്ഞു

Scroll to Top