ഞങ്ങൾക്ക് ഫൈനലിൽ ഇന്ത്യയെ കിട്ടണം; മാത്യു ഹെയ്ഡൻ

എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിക്കുന്ന പ്രകടനമാണ് പാക്കിസ്ഥാൻ ലോകകപ്പിൽ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട പാക്കിസ്ഥാൻ സെമിഫൈനൽ പോലും കാണാതെ പുറത്താകും എന്തായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി സെമിഫൈനലിലേക്ക് മുന്നേറിയ പാക്കിസ്ഥാൻ എല്ലാവരെയും അമ്പരപ്പിച്ചു.

ഇപ്പോഴിതാ ഒരിക്കൽ കൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ഇന്ന് നടന്ന സെമിഫൈനലിൽ ന്യൂസിലാൻഡിനെ തകർത്തു കൊണ്ട് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് അവർ. ഏഴ് വിക്കറ്റിനായിരുന്നു കിവീസിനെതിരെ പാക്കിസ്ഥാന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 20 ഓവറിൽ 154 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 5 പന്ത് ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2009 നുശേഷം ആദ്യമായിട്ടാണ് പാക്കിസ്ഥാൻ ലോകകപ്പ് സെമിഫൈനലിൽ കടക്കുന്നത്.

Matthew Hayden 1


ഇപ്പോഴിതാ ലോകകപ്പ് കലാശ പോരാട്ടത്തിൽ തങൾ നേരിടാൻ ആഗ്രഹിക്കുന്ന എതിരാളികൾ ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പാക്കിസ്ഥാൻ ബാറ്റിങ് കോച്ച് മാത്യൂ ഹെയ്ഡൻ.”ഞങ്ങൾക്ക് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ കിട്ടണം എന്നാണ് ആഗ്രഹം. അതിനുള്ള കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ കാഴ്ചക്കാരുടെ എണ്ണം തന്നെയാണ്.”- മുൻ ഓസ്ട്രേലിയൻ ഇതിഹാസം പറഞ്ഞു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ ആയിരുന്നു.

india


മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് നടന്ന പോരാട്ടം കാണുവാൻ 90293 പേരായിരുന്നു എത്തിയിരുന്നത്. ഇത്തവണത്തെ ഫൈനൽ പോരാട്ടവും അവിടെ വച്ച് തന്നെയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കലാശ പോരാട്ടം വരികയാണെങ്കിൽ ഒരു ലക്ഷത്തിലധികം കാണികൾ വരുമെന്ന് ഉറപ്പാണ്.