രജത് പഠിതാര്‍ ചെയ്തത് സഞ്ജു സാംസണ് സാധിക്കാത്തത്; അഭിപ്രായവുമായി മാത്യു ഹെയ്ഡൻ.

ഐപിഎൽ എലിമിനേറ്ററിൽ ലക്നൗ – ബാംഗ്ലൂർ പോരാട്ടത്തില്‍ രജത് പഠിതാറിന്‍റെ ബാറ്റിംഗ് മികവാണ് കൊല്‍ക്കത്തയില്‍ കണ്ടത്. മത്സരത്തിൽ ബാംഗ്ലൂരിലെ പല വമ്പൻ താരങ്ങളും നിറം മങ്ങിയപ്പോൾ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു യുവതാരം കാഴ്ചവച്ചത്. മത്സരത്തിൽ 54 പന്തില്‍ പുറത്താകാതെ 112 റൺസാണ് താരം നേടിയത്.

ലക്ക്നൗവിനെ 14 റൺസിന് തോൽപ്പിച്ച് വെള്ളിയാഴ്ച്ച നടക്കുന്ന രണ്ടാം എലിമിനേറ്ററിൽ ബാംഗ്ലൂർ രാജസ്ഥാനെ നേരിടും. ഇപ്പോഴിതാ ഓസ്ട്രേലിയൻ ഇതിഹാസ താരം മാത്യു ഹെയ്ഡൻ പഠിദാറിൻ്റെ ഇന്നിംഗ്സിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്. സഞ്ജു സാംസണ് സാധിക്കാത്തതാണ് ബാംഗ്ലൂർ യുവതാരം ചെയ്തതെന്നാണ് ഓസ്ട്രേലിയൻ ഇതിഹാസം അഭിപ്രായപ്പെട്ടത്.

images 28 5

” രജത് പഠിദാർ ചെയ്തത് സഞ്ജു സാംസണ് കഴിയാത്തതാണ്. ഇന്നലെ അവൻ്റെ രാത്രിയായിരുന്നു. ഓൺ സൈഡിലേക്ക് അവൻ്റെ വലിയ ഹിറ്റുകൾ ഉണ്ടായിരുന്നു. ഓഫ് സൈഡിലേക്കും അതിമനോഹരമായ സ്ട്രോക്കുകൾ അവൻ കളിച്ചു. അതിമനോഹരമായ ഇന്നിംഗ്സ് ആയിരുന്നു.”-മാത്യു ഹെയ്ഡൻ പറഞ്ഞു.

images 29 2

ആര്‍സിബിയുടെ പ്രധാന ബാറ്റ്സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തിയതോടെ ടീം സമ്മര്‍ദ്ദത്തിലേക്ക് പോകാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ചാണ് പാഠിദാര്‍ കളം നിറഞ്ഞ് കളിച്ചത്. അതേ സമയം ഗുജറാത്തിനെതിരെയുള്ള മത്സരത്തില്‍ സഞ്ചു സാംസണ്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പെട്ടെന്ന് പുറത്തായിരുന്നു.

ക്വാളിഫയർ ഒന്നിൽ ഗുജറാത്തിനെതിരെ രാജസ്ഥാൻ തോറ്റെങ്കിലും മികച്ച പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. 26 പന്തിൽ അഞ്ച് ബൗണ്ടറികളും മൂന്ന് സിക്സറുകളും അടക്കം താരം 47 റൺസാണ് നേടിയത്. മത്സരത്തിൽ രാജസ്ഥാനെതിരെ ഏഴ് വിക്കറ്റിനായിരുന്നു ഗുജറാത്തിൻ്റെ വിജയം

Previous articleലോകകപ്പ് തലത്തിലുള്ള മത്സരങ്ങളിൽ ബ്രസീലും അർജൻ്റീനയും നന്നായി കളിക്കുന്നില്ല, ലോകകപ്പ് നേടാൻ സാധ്യത യൂറോപ്യൻ ടീമുകൾക്ക് എന്ന് എംബാപ്പെ.
Next articleമുംബൈ ഇന്ത്യൻസ് സൂപ്പർ താരത്തെ ഒഴിവാക്കിയേക്കും എന്ന് ആകാശ് ചോപ്ര.