സ്റ്റംപുകള്‍ പറക്കും. ജൂനിയര്‍ മലിംഗ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പതിഞഞ്ചാം സീസണില്‍ നിന്നും പരിക്കേറ്റ് പുറത്തായ ന്യൂസിലന്‍റ് താരം ആദം മില്‍നെക്ക് പകരക്കാരനായി ശ്രീലങ്കന്‍ താരം മതീഷ പതിരാനയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെത്തിച്ചു. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിനിടെയാണ് ന്യൂസിലന്‍റ് പേസര്‍ക്ക് ഹാംസ്ട്രിങ്ങ് ഇഞ്ചുറി സംഭവിച്ചത്. ടൂര്‍ണമെന്‍റിലെ അവസാന ഘട്ടത്തില്‍ താരം തിരിച്ചെത്തുമെന്ന് തോന്നിച്ചെങ്കിലും ഒടുവില്‍ മില്‍നെ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി.

മില്‍നെക്ക് പകരക്കാരനായി ശ്രീലങ്കന്‍ താരത്തെയാണ് ചെന്നൈ ടീമിലെത്തിച്ചിരിക്കുന്നത്. ലസിത് മലിംഗയുടെ ആക്ഷനുമായി സാമ്യമുള്ള പതിരാനയെ ജൂനിയര്‍ മലിംഗ എന്നാണ് അറിയപ്പെടുന്നത്. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ശ്രീലങ്കന്‍ താരം ടീമിലെത്തുക.

നേരത്തെ പരിക്കേറ്റ് പുറത്തായ ദീപക്ക് ചഹാറിന്‍റെ അഭാവം വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ചെന്നൈയുടെ പേസ് നിര ശരാശരിയിലും താഴെയാണ് പ്രകടനം നടത്തുനത്.

20220421 180704

7 മത്സരങ്ങളില്‍ നിന്നും രണ്ട് വിജയം മാത്രമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്. ജഡേജ നയിക്കുന്ന ടീമിന്‍റെ പ്ലേയോഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു.