അവസാന ഓവറില്‍ ആവേശ വിജയം. ഹീറോയായി ഗ്രേസ് ഹാരിസ്

വനിതാ പ്രീമിയര്‍ ലീഗിലെ അവസാന ഓവര്‍ ത്രില്ലറില്‍ വിജയം സ്വന്തമാക്കി യു പി വാരിയേഴ്‌സ്. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ഗ്രേസ് ഹാരിസ്-സോഫീ എക്കിലിസ്റ്റണ്‍ സഖ്യമാണ് യു പി വാരിയേഴ്‌സിന് ത്രില്ലര്‍ ജയം സമ്മാനിച്ചത്. ഗുജറാത്ത് ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ യുപി ഒരു പന്ത് ശേഷിക്കേ ജയത്തിലെത്തി. 4 ഓവറില്‍ 63 റണ്‍സ് വേണമെന്നിരിക്കേയാണ് യുപിയുടെ ആവേശ വിജയം.

ഗ്രേസ് 26 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 59 റണ്‍സും ഇംഗ്ലീഷ് താരം സോഫീ എക്കില്‍സ്റ്റണ്‍ 12 പന്തില്‍ ഓരോ ഫോറും സിക്‌സുമായി 22 റണ്‍സെടുത്തും പുറത്താവാതെ നിന്നു. എട്ടാം വിക്കറ്റില്‍ ഇരുവരും 70 റണ്‍സാണ് ചേര്‍ത്തത്. അവസാന ഓവറില്‍ വിജയിക്കാനായി 19 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. സതര്‍ലതണ്ടായിരുന്നു അവസാന ഓവര്‍ എറിഞ്ഞത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയൻ്റ്സ് 32 പന്തിൽ 46 റൺസ് നേടിയ ഹർലീനെ ഡിയോൾ, 19 പന്തിൽ 25 റൺസ് നേടിയ ഗാർഡ്നർ, 13 പന്തിൽ 21 റൺസ് നേടിയ ഹേമലത എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് ഗുജറാത്ത് ജയൻ്റ്‌സ് നേടിയത്.

Previous articleചരിത്രം ആവർത്തിക്കുന്നു. വനിതാ ഐപിഎല്ലിലും ബാംഗ്ലൂരിന് രക്ഷയില്ല.
Next articleഇൻഡോർ ടെസ്റ്റിൽ കളിച്ചിരുന്നെങ്കിൽ രാഹുലിന്റെ കരിയർ അവിടെ തീർന്നേനെ. പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരം.