ഇന്ത്യൻ വാലറ്റ ബാറ്റിങ് പ്രശ്നമാണ് :തുറന്ന് പറഞ്ഞ് മാർക്ക് വുഡ്

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര വളരെ അധികം ആവേശപൂർവ്വമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിർണായകമായ ടെസ്റ്റ്‌ പരമ്പരയിൽ ജയിക്കുവാൻ ഇരു ടീമുകളും ആഗ്രഹിക്കുന്നുണ്ട് എങ്കിലും ഓവൽ ടെസ്റ്റിലെ മിന്നും ജയത്തോടെ ടെസ്റ്റ്‌ പരമ്പരയിൽ അധിപത്യം നേടാൻ വിരാട് കോഹ്ലിക്കും ടീമിനും കഴിഞ്ഞിട്ടുണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ വളരെ ഏറെ ആത്മവിശ്വാസത്തോടെ കളിക്കാൻ എത്തുന്ന ഇന്ത്യൻ ടീമിന് ബൗളിംഗ് നിര കാഴ്ചവെക്കുന്ന മിന്നും പ്രകടനതിലാന്ജ പ്രതീക്ഷ. കൂടാതെ ബൗളർമാർ എല്ലാം ബാറ്റിങ്ങിലും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനായി ടെസ്റ്റ്‌ പരമ്പരയിൽ നിർണായക റൺസ് നേടുന്നത് കോഹ്ലിക്കും ടീമിനും നൽകുന്ന ആശ്വാസം ചെറുതല്ല. വാലറ്റത്ത് ഷമി, താക്കൂർ എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടി ഇംഗ്ലണ്ട് ബൗളർമാരെ എല്ലാം വളരെ ഏറെ കുഴക്കിയപ്പോൾ ബുംറ, സിറാജ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങും പല ആരാധകർക്കും പുത്തൻ വിരുന്നായി മാറി കഴിഞ്ഞു.

എന്നാൽ പരമ്പരയിലുടനീളം ഇംഗ്ലണ്ട് ടീം ബൗളർമാരെ എല്ലാം കുഴക്കിയ ഇന്ത്യൻ ടീം വാലറ്റ ബാറ്റിങ് പ്രകടനങ്ങളെ ഏറെ വാനോളം പുകഴ്ത്തുകയാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ മാർക്ക് വുഡ്.വാലറ്റത്ത് അതിവേഗം ഇന്ത്യൻ ടീം റൺസ് നേടുന്നത് വളരെ അധികം പ്രശ്നങ്ങളാണിപ്പോൾ സൃഷ്ടിക്കുന്നത് എന്നും പറഞ്ഞ മാർക്ക് വുഡ് വാലറ്റത്ത് അവർ അടിച്ചെടുക്കുന്ന റൺസ് തോൽ‌വിയിൽ നിർണായകമായ ഘടകമായി മാറുകയാണെന്നും മാർക്ക്‌ വുഡ് വിശദമാക്കി

“ഇന്ത്യയുടെ ബാറ്റിങ് നിര ലോകത്തിലെ ബെസ്റ്റ് തന്നെയാണ്. കരിയറിൽ ഞാൻ ഏറ്റവും അധികം ബൗൾ ചെയ്യുവാനായി പ്രയാസപ്പെട്ടബാറ്റ്സ്മാൻ മറ്റാരും അല്ല അത് കോഹ്ലിയാണ്.കോഹ്ലിക്ക് എതിരെ പന്തെറിയുന്നത് തന്നെ പ്രയാസമാണ്.. കൂടാതെ ലോർഡ്‌സ് ടെസ്റ്റിലും ഓവൽ ടെസ്റ്റ്‌ മത്സരത്തിലും പ്രതീക്ഷിച്ചത് പോലെ ഇന്ത്യൻ വാലറ്റത്തെ പുറത്തക്കുവാൻ കഴിഞ്ഞില്ല. അഞ്ചാം ടെസ്റ്റിൽ ഈ ഒരു പിഴവ് ആവർത്തിക്കാതെ ഞങ്ങൾ പ്ലാൻ തയ്യാറാക്കും.”മാർക്ക് വുഡ് മുന്നറിയിപ്പ് നൽകി

Previous articleഅശ്വിൻ ടീമിൽ എത്താൻ കാരണമിതാണോ :ചോദ്യവുമായി ഗവാസ്ക്കർ
Next articleഅവൻ ടീമിൽ ഇല്ലേ :ഞെട്ടിച്ചെന്ന് ആകാശ് ചോപ്ര