അശ്വിൻ ടീമിൽ എത്താൻ കാരണമിതാണോ :ചോദ്യവുമായി ഗവാസ്ക്കർ

ക്രിക്കറ്റ്‌ ആരാധകരുടെയും ഇന്ത്യൻ ടീം ക്രിക്കറ്റ്‌ പ്രേമികളുടെയും എല്ലാവിധ ആകാംക്ഷകൾക്കും അവസാനം കുറിച്ചാണ് കഴിഞ്ഞ ദിവസം ബിസിസിഐ ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് മത്സരങ്ങൾക്കായുള്ള 18 അംഗ ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. നായകൻ വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ ശിഖർ ധവാൻ അടക്കമുള്ള താരങ്ങളെ ഒഴിവാക്കിയപ്പോൾ വമ്പൻ സർപ്രൈസ് താരമായി എത്തിയത് സീനിയർ ഓഫ് സ്പിന്നർ അശ്വിനാണ്.അവസാനമായി 2017ലാണ് അശ്വിൻ ഒരു ടി :20 മത്സരം കളിച്ചത് എന്നതും ശ്രദ്ധേയമാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ടി :20 ടീമിൽ എത്തിയ അശ്വിന്റെ സെലക്ഷൻ രീതിക്ക് എതിരെ വിമർശനവും വളരെ അധികം ശക്തമാണ്. ഐപിഎല്ലിൽ അടക്കം മികച്ച പ്രകടനം പുറത്തെടുത്ത അശ്വിന്റെ നിലവിലെ ഫോമാണ് താരത്തെ ലോകകപ്പ് സ്‌ക്വാഡിലേക്ക് എത്തിച്ചത് എന്നും ചീഫ് സെലക്ടർ അഭിപ്രായപ്പെട്ടു

അതേസമയം ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. അശ്വിനെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ 4 ടെസ്റ്റിലും ഇന്ത്യൻ ടീം പ്ലേയിംഗ്‌ ഇലവനിൽ കളിപ്പിച്ചിരുന്നില്ല. ഇത് കൂടി ചൂണ്ടികാണിച്ചാണ് ഇപ്പോൾ സുനിൽ ഗവാസ്ക്കർ അഭിപ്രായം. ടി :20 ക്രിക്കറ്റിൽ ഏറെ എക്സ്പീരിയൻസ് കൈവശമുള്ള അശ്വിൻ ടീമിലെ മറ്റ് സ്പിന്നർമാർക്കും ഒരു ഊർജമാണെന്നും പറഞ്ഞ അദ്ദേഹം ടി :20 ലോകകപ്പ് മത്സരങ്ങളിൽ അശ്വിന് അവസരങ്ങൾ ലഭിക്കുമോയെന്നുള്ള സംശയവും മുൻ താരം ഉന്നയിക്കുന്നുണ്ട്.

“അശ്വിനെ പോലെയൊരു താരം ടി :20 ലോകകപ്പ് ടീമിലേക്ക് എത്തുന്നത് മികച്ച ഒരു നീക്കമാണ്. അദ്ദേഹത്തിന് ആദ്യം 15 അംഗ ലിസ്റ്റിൽ തന്നെ ഇടം നേടുവാൻ കഴിഞ്ഞതും ശ്രദ്ദേയം. എത്രത്തോളം അവസരം അശ്വിന് ലഭിക്കും എന്നത് കണ്ട് അറിയണം. ടെസ്റ്റ്‌ പരമ്പരയിൽ അശ്വിനെ കളിപ്പിച്ചിരുന്നില്ല ഇതിനുള്ള പരിഹാരമാണോ ഈ ഒരു ലോകകപ്പ് സെലക്ഷൻ എന്നത് നാം സംശയിക്കേണ്ടിയിരിക്കുന്നു “ഗവാസ്ക്കർ അഭിപ്രായം വിശദമാക്കി