ക്രിക്കറ്റ് പ്രേമികൾക്ക് എല്ലാം തന്നെ വളരെ ഷോക്ക് സമ്മാനിച്ചാണ് വിരാട് കോഹ്ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. വരുന്ന ലേലത്തിന് മുന്നോടിയായി ബാംഗ്ലൂർ ടീം വിരാട് കോഹ്ലിയെ നിലനിർത്തിയിരുന്നു. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂരിനായി മാത്രമായിരിക്കും കളിക്കുകയെന്ന് തുറന്ന് പറയുന്ന കോഹ്ലി അതിനുള്ള കാരണവും വെളിപ്പെടുത്തി.ബാംഗ്ലൂർ ടീമിൽ തനിക്ക് എല്ലാ അവസരവും ലഭിച്ചതായി പറഞ്ഞ കോഹ്ലി മറ്റ് ചില ടീമുകൾ തന്നോട് ലേലത്തിലേക്ക് വരാൻ ആവശ്യം ഉന്നയിച്ചതായി വിശദമാക്കി. ഐപിഎല്ലിൽ തന്റെ കരിയർ ആരംഭം മുതൽ ഏക ടീമിൽ കളിക്കുന്ന ഒരു താരവുമാണ് കോഹ്ലി.
“എന്നിൽ ബാംഗ്ലൂർ ടീം ആദ്യത്തെ ഐപിൽ സീസൺ മുതൽ വിശ്വസിച്ചു. അവർ നൽകിയ പിന്തുണ ഒരിക്കലും തന്നെ മറക്കാൻ സാധിക്കില്ല. കൂടാതെ ഞാൻ ബാംഗ്ലൂർ ടീമിൽ എന്റെ അവസാന ഐപിൽ സീസണിൽ വരെ കളിക്കുമെന്ന് പറഞ്ഞതും മറ്റൊന്നും കൊണ്ടല്ല.എനിക്ക് ആദ്യത്തെ മൂന്ന് വർഷം ബാംഗ്ലൂർ ടീം നൽകിയ കാര്യം അവർ എന്നിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചുവെന്നതാണ്. മറ്റ് ടീമുകൾക്ക് അതിനുള്ള അവസരം ലഭിച്ചെങ്കിൽ പോലും അവരാരും തന്നെ അതിന് തയ്യാറായില്ല.അവർ എന്നെ ഒന്നും പിന്തുണച്ചതുമില്ല.വിശ്വസിച്ചതുമില്ല “വിരാട് കോഹ്ലി തുറന്ന് പറഞ്ഞു.
“ഒരു ഐപിൽ കിരീടനേട്ടത്തെക്കാൾ എനിക്ക് ബാംഗ്ലൂർ ടീമിനോടുള്ള ബന്ധം അതിന് മുകളിലാണ്.ഒരിക്കലും ഒരു കിരീടം ലഭിച്ചാൽ എല്ലാം ശരിയായി എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല.ഒരു മനുഷ്യൻ നിശ്ചിത വർഷകാലമാണ് ജീവിക്കുന്നത്. അതിനാൽ തന്നെ ചെറിയ കാര്യങ്ങൾ വരെ പ്രധാനമാണ്.മുൻപ് പല ടീമുകളും എന്നെ സമീപിച്ചിട്ടുണ്ട്. അവർ എല്ലാം ആവശ്യപെട്ടത് ലേലത്തിലേക്ക് എത്താനാണ്. ഞാനും ഒരുവേള ഈ കാര്യം ചിന്തിച്ചിട്ടുണ്ട്. പക്ഷേ ബാംഗ്ലൂർ ടീം എനിക്ക് നൽകിയ പിന്തുണ ഒരിക്കലും മറക്കാൻ സാധിക്കില്ല “വിരാട് കോഹ്ലി വ്യക്തമാക്കി.