ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ചുറിയാണ് ശുഭ്മാന്‍ ഗില്‍ നേടിയത്. 149 പന്തില്‍ 19 ഫോറും 9 സിക്സുമായി 208 റണ്‍സാണ് നേടിയത്.
ഇപ്പോഴിതാ ശുഭ്മാന്‍ ഗില്ലിന്റെ സിക്സടിയെ ധോണിയുമായി സാമ്യപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ധോണിയെ പോലെ സ്ട്രയിറ്റ് സിക്സുകളാണ് ഗില്‍ അധികവും നേടുന്നതെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്.
കരിയറിന്റെ തുടക്കത്തില്‍ തന്നെ ധോനിയും സ്ട്രയിറ്റ് സിക്സറുകളാണ് അധികവും നേടിയിരുന്നത്. ബിഗ് ഹിറ്റിംഗില്‍ സ്ഥിരതയുണ്ടാകാന്‍ ഇത് സഹായകമാകുമെന്നാണ് ധോനി പറഞ്ഞിരുന്നത്. ഇതേ കഴിവാണ് ഗില്ലിനും ലഭിച്ചിരിക്കുന്നത് മഞ്ജരേക്കര്‍ ട്വിറ്റ് ചെയ്തു.
മത്സരത്തില്‍ തന്റെ വ്യക്തിഗത സ്കോര്‍ 182ല്‍ നില്‍ക്കെ ലോക്കി ഫെര്‍ഗൂസനെ തുടര്‍ച്ചയായി 3 സിക്സര്‍ പറത്തിയാണ് ഗില്‍ 200 തികച്ചത്. ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് ശുഭ്മാന്‍ ഗില്‍