സൂര്യയെ ട്വന്റി20 നായകനാക്കിയത് മോശം തീരുമാനം. കാരണം വിശദീകരിച്ച് ഹർഭജൻ സിംഗ്.

ezgif.com webp to jpg converter 3

2024 ട്വന്റി20 ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഇന്ത്യ സൂര്യകുമാർ യാദവിനെ ട്വന്റി20 ടീമിന്റെ നായകനായി പ്രഖ്യാപിച്ചത്. ലോകകപ്പിന് ശേഷം ഇന്ത്യയുടെ നായകനായിരുന്ന രോഹിത് ശർമ ട്വന്റി20 ഫോർമാറ്റിൽ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു നീക്കം ഉണ്ടായത്.

എന്നാൽ ട്വന്റി20 ലോകകപ്പിൽ രോഹിതിന്റെ ഡെപ്യൂട്ടി ആയിരുന്ന ഹർദിക് പാണ്ഡ്യ ഇന്ത്യൻ നായകനാകും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ കുട്ടിക്രിക്കറ്റിലെ നായകനാക്കിയത് പലർക്കും അത്ഭുതമായിരുന്നു. ഇതേ സംബന്ധിച്ചാണ് ഇന്ത്യൻ താരം ഹർഭജൻ സിങ് ഇപ്പോൾ പറയുന്നത്. സൂര്യകുമാറിനെ ഇന്ത്യയുടെ ട്വന്റി20 നായകനാക്കിയത് തന്നെ നിരാശനാക്കി എന്ന് ഹർഭജൻ പറയുന്നു.

ഇതിന് മുൻപ്, ഒരു വർഷത്തിന് മുകളിൽ ഇന്ത്യൻ ടീമിനെ ട്വന്റി20കളില്‍ മികച്ച രീതിയിൽ നയിക്കാൻ ഹർദിക് പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു എന്നാണ് ഹർഭജൻ പറയുന്നത്. മാത്രമല്ല ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ പാണ്ഡ്യ തന്നെ ക്യാപ്റ്റനായി തുടരേണ്ടതുണ്ടായിരുന്നു എന്നും ഹർഭജൻ പറയുന്നു. പക്ഷേ പാണ്ഡ്യയെ ഇന്ത്യ നായക സ്ഥാനത്തുനിന്ന് മാറ്റിയത് തനിക്ക് വലിയ അത്ഭുതമായി മാറി എന്നാണ് ഹർഭജൻ കൂട്ടിച്ചേർത്തത്.

“ഒരേസമയം എനിക്ക് അത്ഭുതവും നിരാശയുമുണ്ടായി. കാരണം ഹർദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ഉപനായകൻ. രോഹിത് ശർമ നായക സ്ഥാനം ഒഴിയുമ്പോൾ സ്വാഭാവികമായി ഹർദിക് പാണ്ഡ്യ നായക സ്ഥാനത്തേക്ക് എത്തേണ്ടതാണ്. മാത്രമല്ല കഴിഞ്ഞ ഒരു വർഷത്തിന് മുകളിലായി ഇന്ത്യൻ ടീമിനെ വളരെ മികച്ച രീതിയിൽ നയിക്കാൻ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പ് വിജയിച്ചതിന് ശേഷം ഇന്ത്യയെടുത്ത ഈ തീരുമാനം പാണ്ഡ്യയെ പിന്നോട്ടടിക്കാൻ വലിയ സാധ്യതയുണ്ട്.”- ഹർഭജൻ പറയുന്നു

Read Also -  സഞ്ജുവിന് ഓപ്പണറായി പ്രൊമോഷൻ, 2 അരങ്ങേറ്റ താരങ്ങൾ. ആദ്യ ട്വന്റി20യ്ക്കുള്ള ഇന്ത്യൻ ടീം.

“എന്നിരുന്നാലും സൂര്യകുമാർ യാദവിനോട് എനിക്ക് അങ്ങേയറ്റം ബഹുമാനമാണ് ഉള്ളത്. ഒരു അവിശ്വസനീയ താരം തന്നെയാണ് അവൻ. മാത്രമല്ല നിസ്വാർത്ഥമായ പ്രകടനമാണ് സൂര്യ തന്റെ കരിയറിൽ കാഴ്ചവച്ചിട്ടുള്ളത്. എന്നിരുന്നാലും താൻ നായകനാകുമെന്ന് സൂര്യ പോലും വിചാരിച്ചിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. വളരെ വ്യത്യസ്തമായ ഒരു നീക്കം തന്നെയായിരുന്നു അത്. ഹർദിക് പാണ്ഡ്യ തന്നെ നായകനായി തുടരേണ്ടിയിരുന്നു. കഴിഞ്ഞ സമയങ്ങളിലെ അവന്റെ പ്രകടനങ്ങൾ കൂടി ഇന്ത്യ കണക്കിലെടുക്കേണ്ടതായിരുന്നു. മാത്രമല്ല സൂര്യകുമാറിനെ സംബന്ധിച്ച് ഒരുപാട് സമയം ഇനിയും ബാക്കിയുണ്ടായിരുന്നു.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ സമയങ്ങളിലൊക്കെ സ്ഥിരതയോടെ ഇന്ത്യൻ ടീമിൽ പ്രകടനം കാഴ്ചവയ്ക്കാൻ ഹർദിക് പാണ്ഡ്യയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് ഹർഭജൻ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും ചില മത്സരങ്ങളിൽ ഹർദിക് പാണ്ഡ്യയ്ക്ക് കളിക്കാൻ സാധിക്കാതെ വന്നത് ഇത്തരത്തിൽ ഒരു ക്യാപ്റ്റൻസി ഷിഫ്റ്റിന് കാരണമായിട്ടുണ്ട് എന്ന് ഹർഭജൻ പറയുന്നു. പ്രധാനമായും ഫിറ്റ്നസും മറ്റു കാര്യങ്ങളും ബിസിസിഐ കണക്കിലെടുത്തതിനാലാണ് ഹർദിക്കിനെ നായക സ്ഥാനത്തുനിന്ന് മാറ്റിയത് എന്ന് ഹർഭജൻ കരുതുന്നു. നായകനായുള്ള തന്റെ അരങ്ങേറ്റ പരമ്പരയിൽ മികച്ച പ്രകടനം തന്നെയാണ് സൂര്യകുമാർ യാദവും കാഴ്ചവച്ചിട്ടുള്ളത്

Scroll to Top