നൂറ് ഓവര്‍ ബാറ്റ് ചെയ്യണം -400 റണ്‍സ് അടിച്ചെടുക്കണം : അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് ലക്ഷ്യങ്ങൾ വെളിപ്പെടുത്തി കോച്ച് ക്ലൂസ്നര്‍

അഫ്ഘാൻ ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഭാവിയെ കുറിച്ചും   വരാനിരിക്കുന്ന സിംബാബ്‍വെ ടെസ്റ്റ്  പരമ്പരയിലെ  ലക്ഷ്യങ്ങളെക്കുറിച്ചും മനസ്സ് തുറന്ന്  സംസാരിക്കുകയാണ് മുഖ്യ കോച്ച് ലാന്‍സ് ക്ലൂസ്നര്‍. വരുവാനിരിക്കുന്ന  സിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ടീം ഒത്തൊരുമയോടെ  തയ്യാറെടുക്കുന്നതിനിടെയാണ് എന്തെല്ലാമാണ് അഫ്ഗാനിസ്ഥാന്‍ ഈ പരമ്പരയില്‍ ലക്ഷ്യമാക്കുന്നതെന്ന്  കോച്ച് ക്ലൂസ്നർ വെളിപ്പെടുത്തിയത് .

നൂറ് ഓവര്‍ ബാറ്റ് ചെയ്ത് 400 റണ്‍സ് നേടുവാനായാല്‍ പൊതുവേ ടീമുകള്‍ എല്ലാം ടെസ്റ്റ് മത്സരങ്ങളിൽ  ഏറെ   മുന്നിലാണെന്ന് പറയാം .ഇതോടെ മത്സരത്തിൽ  ഒരു സുരക്ഷിത  സ്ഥാനത്ത് എത്തിയെന്ന് ടീമിന്  എപ്പോഴും  വിശ്വസിക്കാനാകുന്നതാണ്.ഇനി മുതൽ  ടെസ്റ്റില്‍ തങ്ങളുടെ   പ്രധാന ലക്ഷ്യവും ഇതാണ് എന്നി  മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ ലാന്‍സ് ക്ലൂസ്നർ പറയുന്നു .

“ഏറെ കാലത്തിന് ശേഷമാണ് അഫ്ഘാൻ ടീം  ടെസ്റ്റ് കളിക്കുന്നത് .
ഇത്  വലിയൊരു വെല്ലുവിളിയാണ് .
നേരത്തെ  അയര്‍ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ 3-0ന്റെ വിജയം നേടുവാന്‍ ടീമിന് സാധിച്ചുവെങ്കിലും ടെസ്റ്റ് ക്രിക്കറ്റെന്നത് വേറെ തന്നെ ഫോര്‍മാറ്റാണെന്നതിനാല്‍ തന്നെ നൂറ് ഓവറുകള്‍ ബാറ്റ് ചെയ്യുക എന്നതാണ് തങ്ങളുടെ  പരമ്പരയിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് “ക്ലൂസ്നര്‍ വ്യക്തമാക്കി.

Previous articleഏകദിന പരമ്പര പൂനെയിൽ തന്നെ : മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും
Next articleഇത്തവണ കളിക്കുവാനല്ല :ടീമിന്‍റെ ലെയ്സണ്‍ ഓഫീസറായി ഇഷ് സോധി രാജസ്ഥാൻ റോയൽസിനൊപ്പം പ്രവർത്തിക്കും