ഏകദിന പരമ്പര പൂനെയിൽ തന്നെ : മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും

IMG 20210228 083824

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍  വളരെയേറെ  ഉയരുന്ന പശ്ചാത്തലത്തിലാണിത്.  ടെസ്റ്റ് പരമ്പരക്കും ടി20 പരമ്പരക്കും ശേഷം നടക്കുന്ന ഏകദിന പരമ്പരക്ക് മഹാരാഷ്ട്രയിലെ പൂനെ ആണ് വേദിയാവുന്നത്. പൂനെയിൽ നിന്ന് മത്സരങ്ങൾ മാറ്റുവാൻ ബിസിസിഐ ആലോചിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനം  അതിലേക്കെത്തിയില്ല .

എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ്  ടീമിന് നാട്ടിലേക്ക് തിരിച്ചുപോവുന്നതിനുള്ള സൗകര്യാര്‍ത്ഥം ഏകദിന പരമ്പരയിലെ അവസാന മത്സരം പൂനെയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി   ഒരിക്കൽ കൂടി ആലോചിച്ച ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിസിസിഐ  സ്വീകരിക്കൂ .കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 8000 ൽ  അധികം കോവിഡ് പോസിറ്റീവ് കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട് .മുംബൈയിലും സ്ഥിതി ആശങ്കാജനകമാകുന്നത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പരിശോധിക്കുന്നുണ്ട് .

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാം ടെസ്റ്റിനുശേഷം  മൊട്ടേറയിലെ അതെ വേദിയില്‍ തന്നെ  അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയും ഇന്ത്യയും ഇംഗ്ലണ്ട് തമ്മിൽ  കളിക്കും. ഇതിനുശേഷമാകും ഏകദിന പരമ്പരക്കായി ഇരു ടീമുകളും പൂനെയിലെത്തുക. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.  മാര്‍ച്ച്, 23, 26, 28 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. 

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

ഏകദിന ,ടി:20  പരമ്പരക്കുള്ള ഇംഗ്ലണ്ട് സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു .
മാർച്ച് ഒന്നിന് തന്നെ ടി:20 സ്‌ക്വാഡിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങളോട് ടീമിനൊപ്പം ചേരുവാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട് .

Scroll to Top