ഇത്തവണ കളിക്കുവാനല്ല :ടീമിന്‍റെ ലെയ്സണ്‍ ഓഫീസറായി ഇഷ് സോധി രാജസ്ഥാൻ റോയൽസിനൊപ്പം പ്രവർത്തിക്കും

ഇത്തവണത്തെ  ഐപിഎല്‍ താരലേലത്തില്‍  ടീമുകളാരും തന്നെ  സ്വന്തമാക്കിയെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ന്യൂസിലന്‍ഡ് ലെഗ് സ്പിന്നര്‍ ഇഷ് സോധിയുണ്ടാകും. താരത്തിനെ  ര ടീമിന്റെ മാനേജ്‌മന്റ്  തലത്തിൽ ഉപയോഗപ്പെടുത്തുവാനാണ്  ആലോചന
രാജസ്ഥാൻ റോയൽസ്   ടീമിന്‍റെ ലെയ്സണ്‍ ഓഫീസറായാണ് ഇഷ് സോധി ഇത്തവണ എത്തുന്നത്.

കഴിഞ്ഞ സീസണില്‍ ടീമിന്‍റെ സ്പിന്‍ കണ്‍സള്‍ട്ടന്‍റായിരുന്നു ഇഷ് സോധി . ഇത്തവണ ലേലത്തിൽ താരത്തെ ആരും സ്‌ക്വാഡിൽ എത്തിക്കുവാൻ താല്പര്യം കാണിച്ചില്ല .ഇതിനെ തുടർന്ന് രാജസ്ഥാൻ  ടീമിന്‍റെ മാനേജ്മെന്‍റ് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താരം  താല്‍പര്യം അറിയിച്ചതിനെത്തുടര്‍ന്നാണ്  ഈ വർഷത്തെ ഐപിഎല്ലിന് മുന്നോടിയായി  രാജസ്ഥാന്‍ റോയല്‍സ് ലെയ്സണ്‍ ഓഫീസറായി  സോധിയെ നിയമിച്ചത്.

2018ലും 2019ലും ഐപിൽ മതസരങ്ങളുടെ ഭാഗമായിരുന്നു സോധി .  രാജസ്ഥാൻ റോയല്‍സിനായി ഐപിഎല്ലില്‍ പന്തെറിഞ്ഞിട്ടുള്ള സോധി
ഇതുവരെ എട്ട് ഐപിഎല്‍ മത്സരങ്ങളിൽ നിന്നായി ഒമ്പത് വിക്കറ്റാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയക്കെതിരായ ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡിനായി നാല്  വിക്കറ്റെടുത്ത് സോധി  ബൗളിങ്ങിൽ തിളങ്ങിയിരുന്നു.