ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്ക ബോളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്‍ ഷനകയുടെ തീരുമാനം ശരിവച്ച് ശ്രീലങ്കന്‍ ബോളര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. മൂന്നാം ഓവര്‍ അവസാനിച്ചപ്പൊഴേക്കും ഇന്ത്യക്ക് കെല്‍ രാഹുലിനേയും വീരാട് കോഹ്ലിയേയും നഷ്ടമായി.
രണ്ടാം ഓവറില്‍ തീക്ഷണയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് കെല്‍ രാഹുല്‍ (6) പുറത്തായത്. തൊട്ടു പിന്നാലെ വിരാട് കോഹ്ലിയും മടങ്ങി. തുടര്‍ച്ചയായി രണ്ട് അര്‍ദ്ധസെഞ്ചുറി നേടി എത്തിയ വീരാട് കോഹ്ലി റണ്ണെടുക്കാതെയാണ് മടങ്ങിയത്.
ദില്‍ഷന്‍ മധുശങ്കയുടെ പന്തില്‍ കൂറ്റന്‍ അടിക്ക് ശ്രമിച്ച വിരാട് കോഹ്ലിക്ക് പന്തില്‍ കൊള്ളിക്കാനായില്ലാ. മധുശങ്കയുടെ പന്ത് സ്റ്റംപെടുത്താണ് മടങ്ങിയത്. വിരാട് കോഹ്ലി പുറത്തായതോടെ 13 ന് 2 എന്ന നിലയിലായി.
ഇതാദ്യമായാണ് വിരാട് കോഹ്ലി ഏഷ്യ കപ്പില്‍ പൂജ്യത്തിനു പുറത്താകുന്നത്. ഇതോടെ ടി20യില്‍ ഏറ്റവും കൂടുതല്‍ ഡക്ക് നേടിയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ മൂന്നാമതാണ്. കെല്‍ രാഹുല്‍ (5) രോഹിത് ശര്‍മ്മ (8) എന്നിവരാണ് മുന്നില്‍