രാജാവിനെ വരവേറ്റത് കണ്ടോ. ബാംഗ്ലൂരില്‍ വീരാട് കോഹ്ലിക്ക് ലഭിച്ച സ്വീകരണം കണ്ടോ

ഇന്ത്യ – ശ്രീലങ്ക പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ബാംഗ്ലൂരിലാണ് നടക്കുന്നത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ പത്തോവറില്‍ തന്നെ മായങ്ക് അഗര്‍വാളും (4) ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (15) മടങ്ങി. ഇരുവരും മടങ്ങുമ്പോള്‍ 29 റണ്‍സ് മാത്രമാണ് സ്കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്തായതിനു ശേഷം ക്രീസില്‍ എത്തിയത് വീരാട് കോഹ്ലിയാണ്. വന്‍ കരഘോഷത്തോടെയും ഉച്ചത്തോടെയുമാണ് ആരാധകര്‍ വീരാട് കോഹ്ലിയെ വരവേറ്റത്.

ബാംഗ്ലൂരുമായി മികച്ച ബന്ധമുള്ള താരമാണ് വീരാട് കോഹ്ലി. ഐപിഎല്ലിന്‍റെ ആദ്യ സീസണ്‍ മുതല്‍ ബാംഗ്ലൂരിലായിരുന്ന വീരാട് കോഹ്ലി കഴിഞ്ഞ സീസണിലാണ് ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞത്.

അതേ സമയം വീരാട് കോഹ്ലിയുടെ സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. മികച്ച തുടക്കം ലഭിച്ചെങ്കിലും 48 പന്തില്‍ 23 റണ്‍സ് നേടി താരം പുറത്തായി. ധനഞ്ജയ ഡീ സില്‍വയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് താരം പുറത്തായത്.

20220312 161016

ബാംഗ്ലൂരില്‍ മികച്ച റെക്കോഡുള്ള താരമാണ് വീരാട് കോഹ്ലി. 5 ഇന്നിംഗ്സില്‍ നിന്നായി 51 ശരാശരയില്‍ 204 റണ്‍സ് നേടിയട്ടുണ്ട്. ചിന്നസ്വാമിയില്‍ കോഹ്ലിയുടെ ബാറ്റില്‍ നിന്നും 1 സെഞ്ചുറിയും അര്‍ദ്ധസെഞ്ചുറിയും പിറന്നിട്ടുണ്ട്.

Previous articleനോബോളില്‍ റണ്ണൗട്ട്. നീര്‍ഭാഗ്യവാനായി മായങ്ക് അഗര്‍വാള്‍
Next articleതനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം പങ്കിട്ട് സ്മൃതി മന്ദാന