നോബോളില്‍ റണ്ണൗട്ട്. നീര്‍ഭാഗ്യവാനായി മായങ്ക് അഗര്‍വാള്‍

Mayang Agarwal run out in pink test

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റ് ബാംഗ്ലൂരിലാണ് നടക്കുന്നത്. ടോസ് നേടിയ ഇന്ത്യക്കായി ഓപ്പണിംഗ് ഇറങ്ങിയത് മായങ്ക് അഗര്‍വാളും രോഹിത് ശര്‍മ്മയുമാണ്.

ആദ്യ പത്തോവറില്‍ തന്നെ ഇരുവരും പുറത്തായി. രണ്ടാം ഓവറിലാണ് മായങ്ക് അഗര്‍വാള്‍ പുറത്തായത്. ഫെര്‍ണാണ്ടോ എറിഞ്ഞ പന്ത് മായങ്ക് അഗര്‍വാളിന്‍റെ പാഡില്‍ കൊണ്ട്. ശ്രീലങ്കന്‍ താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്തെങ്കിലും അംപയര്‍ അനില്‍ ചൗധരി ഔട്ട് വിധിച്ചില്ലാ.

Mayang vs Sri Lanka

ഇതിനിടെ കവറിലേക്ക് പന്ത് പോയപ്പോള്‍ മായങ്ക് റണ്ണിനായി ശ്രമിച്ചു. രോഹിത് റണ്ണിനായി സ്റ്റെപ് എടുത്തെങ്കിലും പിന്നീട് മായങ്കിനെ പറഞ്ഞയച്ചു. പക്ഷേ ഇതിനോടകം മുക്കാല്‍ ഭാഗം ഓടി കഴിഞ്ഞിരുന്നു. ജയവിക്രമയുടെ ത്രോ അനായാസം കൈകലാക്കി മായങ്ക് റണ്ണൗട്ടായി മാറി.

റണ്ണൗട്ട് തീരുമാനം തേര്‍ഡ് അംപയര്‍ പരിശോധിച്ചപ്പോള്‍ ഫെര്‍ണാണ്ടോ എറിഞ്ഞ പന്ത് നോബോളാണ് എന്ന് കണ്ടെത്തി. 7 പന്തില്‍ 4 റണ്‍സുമായി മായങ്ക് ഡ്രസിങ്ങ് റൂമിലേക്ക് മടങ്ങി.

അധികം വൈകാതെ ക്യാപ്റ്റനെയും ഇന്ത്യക്ക് നഷ്ടമായി. 25 പന്തില്‍ ഓരോ വീതം  ഫോറും സിക്സും സഹിതം 15 റണ്‍സാണ് നേടിയത്. പ്ലേയിങ്ങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ജയന്ത് യാദവിനു പകരം ആക്ഷര്‍ പട്ടേലിനു ടീമില്‍ അവസരം ലഭിച്ചു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
Scroll to Top