തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം പങ്കിട്ട് സ്മൃതി മന്ദാന

തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം സഹ താരങ്ങളുമായി പങ്കിട്ട അവസരം ഉണ്ടായിട്ടുണ്ട്. സച്ചിന്‍ യുവിയുമായും, ഗംഭീര്‍ വീരാട് കോഹ്ലിക്കും മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം കൈമാറിയതും ഇന്നും മറക്കാത്ത ഓര്‍മ്മകളാണ്. ഇപ്പോഴിതാ അതുപോലൊരു സുന്ദര നിമിഷം ഇന്ത്യൻ ആരാധകർക്ക് സമ്മാനിച്ചിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റർ സ്മൃതി മന്ദാന. തനിക്ക് ലഭിച്ച മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഹർമൻപ്രീതുമായി പങ്കുവെക്കുകയായിരുന്നു താരം.

ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ 155 റണ്‍സിനായിരുന്നു വിന്‍ഡീസിനെതിരെ ഇന്ത്യന്‍ വനിതകള്‍ വിജയം കുറിച്ചത്. സ്മൃതി മന്ദാനയുടേയും ഹര്‍മ്മന്‍ പ്രീത് കൗറിന്‍റെയും സെഞ്ചുറി പിന്‍ബലത്തില്‍ 317 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 162 റണ്‍സിനു എല്ലാവരും പുറത്തായി.

119 പന്തില്‍ 13 ഫോറും 2 സിക്സും അടക്കം 123 റണ്‍സാണ് മന്ദാന നേടിയത്. മത്സരത്തില്‍ വലിയ സ്കോര്‍ ഉയര്‍ത്താന്‍ ഹര്‍മ്മന്‍ പ്രീത് കൗറും ഒരുപോലെ പ്രയ്തിനിച്ചു എന്ന് പറഞ്ഞ സ്മൃതി മന്ദാന സെഞ്ചുറി അടിച്ചട്ട് മാന്‍ ഓഫ് ദ മാച്ച് ലഭിക്കാതിരിക്കുന്നത് ആര്‍ക്കും ഇഷ്ടമല്ലാ എന്നും ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു.

അവാർഡ് പങ്കുവെച്ചതിനേക്കാളും മനോഹരമായത് സ്മൃതി മന്ദാന യുടെ വാക്കുകൾ ആയിരുന്നു.
താരത്തിൻറെ വാക്കുകളിലൂടെ..
“ഈ പുരസ്കാരം ഞങ്ങൾ രണ്ടുപേരും പങ്കുവയ്ക്കുകയാണ്. എനിക്കുറപ്പുണ്ട് ഐ സി സിക്ക് രണ്ട് ട്രോഫി തരാനുള്ള ബഡ്ജറ്റ് ഉണ്ടെന്ന്.”

വ്യക്തിഗത മികവുകൾക്ക് മുകളിൽ ക്രിക്കറ്റ് എന്ന ഗെയിമിൻ്റെ സുന്ദരമായ മറ്റൊരു മുഖം കാണിക്കുകയായിരുന്നു ഇരുവരും. തുല്യ വേധനത്തിനുവേണ്ടി സ്മൃതി മന്ദാന മുൻപോട്ടു വരാറുണ്ട്.