ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് വളരെ ആവേശകരമായ തുടക്കമാണ് ലഭിച്ചത്. ഒന്നാം ദിനം ഇംഗ്ലണ്ടിനെ മികച്ച ബൗളിംഗ് പ്രകടനത്താൽ ഇന്ത്യൻ ടീം പുറത്താക്കി ചരിത്രം സൃഷ്ടിച്ചപ്പോൾ മൂന്നാം ദിനം 95 റൺസിന്റെ നിർണായക ലീഡും ഇന്ത്യ കരസ്ഥമാക്കി. എന്നാൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ ഒന്നാം ഇന്നിങ്സിൽ എല്ലാവരും മോശം പ്രകടനത്താൽ നിരാശ മാത്രം സമ്മാനിച്ചപ്പോൾ തന്റെ ക്ലാസ്സ് ബാറ്റിങ് പ്രകടനത്താൽ ഓപ്പണർ രാഹുൽ എല്ലാ വിമർശനത്തിനും മറുപടി നൽകി.214 പന്തിൽ നിന്നും 12 ഫോറുകൾ ഉൾപ്പെടെ രാഹുൽ 84 റൺസ് നേടിയപ്പോൾ മറ്റ് താരങ്ങളിൽ പലരും അതിവേഗമാണ് വിക്കറ്റ് നഷ്ടമാക്കിയത്. വളരെ ഏറെ നാളുകൾക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തി മികച്ച പ്രകടനത്താൽ തിളങ്ങിയ ലോകേഷ് രാഹുലിനെ ഏറെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകവും മുൻ താരങ്ങളും
രാഹുലിന്റെ ഇന്നിങ്സ് വളരെ മികച്ചത് എന്ന് അഭിപ്രായപ്പെട്ട മുൻ ഇന്ത്യൻ ടീം പേസർ സഹീർ ഖാൻ ഇതിഹാസ താരം രാഹുൽ ദ്രാവിഡിന്റെ കളി ശൈലിയോട് ഒത്തുനിൽക്കുന്നതാണ് രാഹുലിന്റെ പ്രകടനമെന്നും അഭിപ്രായപ്പെട്ടു.വളരെ മനോഹര ഷോട്ടുകൾ കളിക്കുന്ന രാഹുൽ മികച്ച പന്തുകളെ ബഹുമാനിക്കുന്ന ഒരു താരമാണെന്നും വിശദമാക്കി
“ദ്രാവിഡുമായി താരതമ്യം ചെയ്യുന്നത് എന്റെ അഭിപ്രായത്തിൽ രാഹുലിനും ഏറെ സന്തോഷം നൽകും. ടീമിനായി അനേകം പൊസിഷനിൽ കളിച്ചിട്ടുള്ള താരമാണ് ദ്രാവിഡ്. ലോകേഷ് രാഹുലും സമാന കളിക്കാരനാണ്. കൂടാതെ എല്ലാ പന്തുകളിലും സസൂക്ഷ്മം കളിക്കാൻ ശ്രമിക്കുന്ന രാഹുൽ മോശം പന്തുകൾ സ്കോറിങ് ഓപ്‌ഷനായി അനായാസം ഉപയോഗിക്കുന്ന താരമാണ്. കൂടാതെ രാഹുലിന് കവർ ഡ്രൈവ് കളിക്കുന്നതിൽ മിടുക്കുണ്ട്. ഈ ഒരു ടെസ്റ്റ് പരമ്പരയിൽ ഇനിയും ഏറെ തവണ രാഹുലിന്റെ പേര് ഉയർന്ന് കേൾക്കാം “സഹീർ ഖാൻ തന്റെ അഭിപ്രായം വിശദമാക്കി