ഒരാള്‍കൂടി വിന്‍ഡീസ് കുപ്പായം അഴിച്ചുവച്ചു. കൂട്ട വിരമിക്കല്‍ തുടരുന്നു.

ദിനേഷ് രാംദിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ മറ്റൊരു വിന്‍ഡീസ് താരം കൂടി പടിയിറങ്ങി. ലെന്‍ഡല്‍ സിമ്മണ്‍സാണ് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ നിന്ന് വിരമിക്കല്‍ വാർത്ത പുറത്തുവിട്ടത്. 37 കാരനായ താരം കഴിഞ്ഞ വർഷം ടി20 ലോകകപ്പിലാണ് അവസാനമായി ദേശീയ ടീമിനായി കളിച്ചത്.

ക്രിക്കറ്റ് കുടുംബത്തിൽ നിന്നുള്ള ലെന്‍ഡല്‍ സിമ്മൺസ് മുൻ വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് താരവും ക്രിക്കറ്റ് പരിശീലകനുമായ ഫിൽ സിമ്മൺസിന്റെ മരുമകനാണ്. 2006ൽ ഫൈസലാബാദിൽ പാക്കിസ്ഥാനെതിരായ ഏകദിനത്തിലാണ് ഈ വലംകൈയ്യൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്.

239073

അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിട്ടുള്ള അദ്ദേഹം 2015 ലെ ടൂര്‍ണമെന്‍റ് വിജയത്തിന് പിന്നില്‍ നിര്‍ണായക പങ്കുവച്ചിരുന്നു. ടൂർണമെന്റിൽ 45 ശരാശരിയിൽ 540 റൺസ് നേടി. 16 വര്‍ഷം നീണ്ട കരിയറില്‍ എട്ട് ടെസ്റ്റും 68 ഏകദിനവും 68 ടി20യിലും മാത്രമാണ് സിമണ്‍സ് കളിച്ചത്. എട്ട് ടെസ്റ്റില്‍ 278 റണ്‍സും 68 ഏകദിനങ്ങളില്‍ രണ്ട് സെഞ്ചുറിയും 16 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 1958 റണ്‍സും 68 ടി20 മത്സരങ്ങളില്‍ ഒമ്പത് അര്‍ധസെഞ്ചുറികള്‍ അടക്കം 1527ഉം റണ്‍സും സിമണ്‍സ് നേടി.

239079

2016 ടി20 ലോകകപ്പ് സെമിയിൽ ആതിഥേയരായ ഇന്ത്യയ്‌ക്കെതിരായ അവിശ്വസനീയമായ തോൽവിക്ക് ചുക്കാന്‍ പിടിച്ചത് ലെന്‍ഡല്‍ സിമ്മണ്‍സായിരുന്നു. കരീബിയൻ ടീമിന് ഇന്ത്യ 193 റൺസ് വിജയലക്ഷ്യം വച്ചാണ്. ഇന്ത്യ അനായാസ വിജയം നേടുമെന്ന് കരുതിയെങ്കിലും 51 പന്തിൽ പുറത്താകാതെ 82 റൺസുമായി ലെന്‍ഡല്‍ സിമ്മണ്‍സ്, ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തു.

നേരത്തെ ബെന്‍ സ്റ്റോക്ക്സും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു

Previous article❝കോഹ്ലിയേ എനിക്ക് ഒരു 20 മിനിറ്റ് താ❞ എല്ലാം ശരിയാക്കി താരം എന്ന് ഗവാസ്കര്‍
Next articleനൂറ്റാണ്ടിലെ പന്തിനെ ഓര്‍മ്മിപ്പിച്ച് യാസിര്‍ ഷായുടെ പന്ത്. എന്താണ് സംഭവിച്ചതെന്നറിയാതെ കുശാല്‍ മെന്‍ഡിസ്.