❝കോഹ്ലിയേ എനിക്ക് ഒരു 20 മിനിറ്റ് താ❞ എല്ലാം ശരിയാക്കി താരം എന്ന് ഗവാസ്കര്‍

virat kohli vs england

വിരാട് കോഹ്‌ലിയുടെ മോശം ഫോമിനെ മറികടക്കാൻ സഹായിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ പറഞ്ഞു, എന്തുകൊണ്ടാണ് ഫോമില്ലാത്തതെന്ന് അദ്ദേഹത്തിന് ഒരു ധാരണയുണ്ടാകാം എന്നും അത് പരിഹരിക്കാന്‍ തന്‍റെ നിര്‍ദ്ദേശങ്ങള്‍ സഹായിച്ചേക്കുമെന്ന് ഗവാസ്‌കർ പറഞ്ഞു.

തനിക്ക് വിരാട് കോഹ്‌ലിയുമായി 20 മിനിറ്റ് മതിയെന്ന് പറഞ്ഞ മുന്‍ താരം, ആ സമയത്തിനുള്ളില്‍ വീരാട് കോഹ്ലിയുടെ യഥാര്‍ത്ഥ പ്രശ്നമെന്താണെന്ന് എനിക്ക് മനസിലാക്കാനും തിരുത്താനും എനിക്കാവും എന്ന് മുന്‍ താരം അവകാശപ്പെട്ടു.

342831

“എനിക്ക് ഏകദേശം 20 മിനിറ്റ് അവനോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, അവൻ ചെയ്യേണ്ട കാര്യങ്ങൾ എനിക്ക് അവനോട് പറയാൻ കഴിയും. അത് ഒരുപക്ഷെ അദ്ദേഹത്തെ സഹായിച്ചേക്കാം. ഓഫ് സ്റ്റംപ് ലൈനില്‍ പുറത്തേക്ക് പോകുന്ന പന്തുകളാണ് കോലിയെ കുഴക്കുന്നത്. കരിയറില്‍ ഓപ്പണറായിരുന്ന തനിക്ക് ഓഫ് സ്റ്റംപ് ലൈനില്‍ വരുന്ന പന്തുകളില്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ചും അത് മറികടക്കാന്‍ എന്തൊക്കെ ചെയ്യാമെന്നതിനെക്കുറിച്ചും ധാരണയുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു ഗവാസ്‌കർ ഇന്ത്യ ടുഡേയോട് പറഞ്ഞു.

ജൂലൈ 22 മുതൽ ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളിൽ വിരാട് കോഹ്‌ലി ഉണ്ടാകില്ല. 3 ഏകദിനങ്ങളിലും 5 ടി20യിലും താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്, ഏഷ്യാ കപ്പ് ടി20യിലാണ് താരം തിരിച്ചെത്തുക

See also  "ധോണിയുടെ ആ 3 സിക്സറുകളാണ് മത്സരത്തിൽ വിജയിപ്പിച്ചത്"-  ഋതുരാജിന്റെ വാക്കുകൾ.
294617054 433300652143985 7190119640274201304 n

“അവൻ തിരിച്ചുവരുമ്പോൾ അത് സഹായിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണണം. ഞാൻ പറഞ്ഞതുപോലെ, അദ്ദേഹത്തിന് കുറച്ച് പരാജയങ്ങൾ അനുവദിച്ചിട്ടുണ്ട്, ഇന്ത്യയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ റെക്കോർഡ് നോക്കൂ, 70 അന്താരാഷ്ട്ര സെഞ്ചുറികൾ. ഗെയിമിന്റെ എല്ലാ ഫോർമാറ്റുകളിലും, എല്ലാ സാഹചര്യങ്ങളിലും അവന്‍ റണ്‍സ് നേടി”

virat kohli out 3rd odi vs england 2022

“നമുക്ക് ക്ഷമയോടെയിരിക്കാം, കാര്യങ്ങൾ തിരക്കുകൂട്ടരുത്. എങ്ങനെയെങ്കിലും ഇന്ത്യയിൽ, ഒരു കളിക്കാരൻ 32, 33 ൽ എത്തിക്കഴിഞ്ഞാൽ തിടുക്കം കൂട്ടുന്നു, അവർക്ക് ഇനിയും ഒരുപാട് സംഭാവനകൾ നൽകാനിരിക്കേ അവരെ ടീമിൽ നിന്ന് പുറത്താക്കാൻ എപ്പോഴും നോക്കുന്നു. ക്ഷമയോടെയിരിക്കാം. കോഹ്‌ലിയ്‌ക്കൊപ്പവും. ഇന്ത്യൻ ക്രിക്കറ്റിനെ സേവിച്ച ഈ താരങ്ങള്‍ക്ക് ചില പരാജയങ്ങൾ അനുവദനീയമാണ്. ” ഗവാസ്കര്‍ പറഞ്ഞു.

Scroll to Top