ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ് ലസിത് മലിംഗ. മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. ഐപിഎല്ലിലെ ഓള്‍ ടൈം ഇലവനെ തിരഞ്ഞെടുത്താല്‍ ഈ ശ്രീലങ്കന്‍ താരത്തെ അവഗണിക്കാനാവില്ല. കഴിഞ്ഞ ജനുവരിയിൽ താരം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. ഓസ്ട്രേലിയയിൽ ശ്രീലങ്കയുടെ ബൗളിംഗ് സ്റ്റാറ്റർജി കോച്ചായി താരം പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഐപിഎലിലേക്ക് വീണ്ടും തിരിച്ചു വന്നിരിക്കുകയാണ് താരം. ഇത്തവണ രാജസ്ഥാൻ റോയൽസിൻ്റെ ബൗളിംഗ് കോച്ച് ആയാണ് താരം എത്തുന്നത്. മലിംഗയോടൊപ്പം പാഡീ അപ്ടനും ഉണ്ട്. മുൻപ് രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകൻ ആയിരുന്നു താരം.
122 മത്സരങ്ങളില്‍ നിന്നും 170 വിക്കറ്റാണ് താരം നേടിയത്. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും മലിംഗയാണ്. അഞ്ച് തവണ കിരീടം നേടിയ മലിംഗയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ട്രെന്‍റ് ബോള്‍ട്ട്, നവദീപ് സൈനി, പ്രസീദ്ദ് കൃഷ്ണ, തുടങ്ങിയ പേസ് ബോളര്‍മാര്‍ക്ക് മലിംഗയുടെ വരവ് ഗുണം ചെയ്യും.
ഇംഗ്ലണ്ട് താരം ജൊഫ്രാ ആര്‍ച്ചറെ സ്വന്തമാക്കാനായി രാജസ്ഥാന്‍ ശ്രമിച്ചെങ്കിലും മുംബൈ ഇന്ത്യന്‍സ് കൊണ്ടു പോയിരുന്നു. ഇപ്പോഴിതാ മുംബൈയുടെ ഇതിഹാസമായ മലിംഗയെ ടീമിലെത്തിക്കാന്‍ രാജസ്ഥാനു സാധിച്ചു. മാര്‍ച്ച് 29 ന് ഹൈദരബാദിനെതിരെയാണ് രാജസ്ഥാന്‍റെ ആദ്യം മത്സരം.