ഐപിൽ പതിനാലാം സീസണിലെ അവസാന മത്സരത്തിനായിട്ടുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകവും ആരാധകരും. ചെന്നൈ, കൊൽക്കത്ത ടീമുകളാണ് ഫൈനലിനുള്ള പ്രവേശനം കരസ്ഥമാക്കി. എങ്കിൽ പോലും ഏറ്റവും അധികം ക്രിക്കറ്റ് പ്രേമികളിൽ നിന്നും കയ്യടികൾ നേടിയത് റിഷാബ് പന്ത് നയിച്ച ഡൽഹി ക്യാപിറ്റൽസ് ടീമാണ്. പ്ലേഓഫിൽ നിന്നും പുറത്തായിയെങ്കിൽ പോലും ഡൽഹിയും റിഷാബ് പന്തിന്റ ക്യാപ്റ്റൻസി മികവും മുൻ താരങ്ങളുടെ അടക്കം പ്രശംസ സ്വന്തമാക്കി.
നിർണായകമായ ചില മത്സരങ്ങളിൽ റിഷാബ് പന്തിന്റെ ക്യാപ്റ്റൻസിക്ക് എതിരെ വിമർശനങ്ങൾ ഉയർന്നെങ്കിലും താരം സീസണിൽ ശ്രേയസ് അയ്യർക്ക് പകരക്കാരനായി ഡൽഹി ടീമിനെ നയിച്ച രീതി എല്ലാവരും ഏറ്റെടുത്ത് കഴിഞ്ഞു. ചെന്നൈക്ക് എതിരായ ഒന്നാം ക്വാളിഫയറിൽ പേസർ കഗിസോ റബാഡക്ക് ഓവർ നൽകാതെ റിഷാബ് പന്ത് ടോം കരണിന് ഇരുപതാം ഓവർ നൽകിയതും തോൽവി സ്വയം ചോദിച്ച് വാങ്ങിയതും എല്ലാം ചില മുൻ താരങ്ങളിൽ നിന്നും ആക്ഷേപങ്ങൾ കേൾക്കാൻ കാരണമായി മാറി.
എന്നാൽ റിഷാബ് പന്ത് ഭാവിയുടെ നായകൻ എന്നൊരു അഭിപ്രായവുമായി എത്തുകയാണ് മുൻ സൗത്താഫ്രിക്കൻ ആൾറൗണ്ടർ ലാൻസ് ക്ലൂസ്നർ. ഈ ഒരൊറ്റ സീസണിൽ ഡൽഹിയെ യുവ താരം നയിച്ച രീതി തന്നെ ധാരാളം ഈ വിശേഷണം നൽകാനെന്നും അദ്ദേഹം വിശദമാക്കി.ഐപിൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായ റിഷാബ് പന്തിന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്നും പറഞ്ഞ മുൻ താരം ഭാവിയിൽ ഒരു ക്യാപ്റ്റനായി പോലും റിഷാബ് പന്ത് ഉയർന്നാൽ നമുക്ക് അത്ഭുതപെടാനില്ല എന്നും വ്യക്തമാക്കി
“ഇനി ഇന്ത്യൻ ടീമിൽ കോഹ്ലിക്ക് ശേഷം ആരാകും നായകൻ എന്നതിൽ സംശയം കുറവാണ്. കോഹ്ലിക്ക് ശേഷം രോഹിത് ശർമ്മയാകും ടി :20 ക്യാപ്റ്റൻ. എന്നാൽ രോഹിത്തിന്റെ പിൻഗാമിയായി റിഷാബ് പന്ത് എത്തുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. കൂടാതെ രോഹിത്തിനുള്ള നറുക്ക് വീണില്ലേൽ റിഷാബ് പന്ത് ക്യാപ്റ്റൻ റോളിൽ എത്തുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.വിരാട് കോഹ്ലി ഒരു യുവ താരത്തെയാണ് ക്യാപ്റ്റൻസി റോളിൽ കാണുവാൻ ആഗ്രഹിക്കുന്നത്. നിലവിൽ ഒരു താത്കാലിക ക്യാപ്റ്റനായി രോഹിത് എത്തും “ലാൻസ് ക്ലൂസ്നർ അഭിപ്രായം വിശദമാക്കി