കഴിഞ്ഞ കുറച്ചു കാലങ്ങളായി പാക്കിസ്ഥാനു വേണ്ടി മിന്നുന്ന പ്രകടനമാണ് ബാബർ അസം കാഴ്ചവയ്ക്കുന്നത്. ക്രിക്കറ്റിലെ 3 ഫോർമാറ്റുകളിലും പാകിസ്ഥാനു വേണ്ടി താരം മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇപ്പോൾ അവസാനിച്ച വെസ്റ്റിൻഡീസ് പരമ്പരയിലും താരം ഒരു റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ സെഞ്ചുറി നേടിയതോടെ ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറികൾ രണ്ടാംവട്ടം നേടുന്ന താരമായി ബാബർ അസം. 89 മത്സരങ്ങളിൽനിന്ന് 17 സെഞ്ചുറിയും 19 അർധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. പലപ്പോഴും ക്രിക്കറ്റ് ലോകം താരതമ്യം ചെയ്യാറുള്ളതാണ് ബാബർ അസമിനെയും വിരാട് കോഹ്ലിയെയും. ഏകദിനത്തിലെ മികച്ച കളിക്കാരനെന്ന വിരാട് കോഹ്ലിയുടെ പദവി ബാബർ അസം മറികടന്നു എന്നാണ് ഇയാന്‍ ബിഷപ്പ് അഭിപ്രായപ്പെടുന്നത്.
“ബാബർ അസം മികച്ച താരത്തിലേക്കുള്ള പാതയിലാണ്.കോഹ്‌ലി എന്ന ഇതിഹാസ താരത്തെ ഏതാണ്ട് അവൻ മറികടന്നു. ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ബാറ്റ്സ്മാൻ ആകാൻ അവൻ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.
ടെസ്റ്റ് ക്രിക്കറ്റിലെ നമ്പറുകളിൽ അവൻ മുൻപ് എത്താത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു. പക്ഷേ അവൻ അവിടേക്ക് എത്തും. ടെക്നിക്കലി അവൻ അസാമാന്യ കളിക്കാരനാണ്. ഭാവിയിൽ അവൻ ടെസ്റ്റ് ക്രിക്കറ്റിലെ മുൻനിരയിലെ മികച്ച താരങ്ങളിൽ ഒരാൾ ആകും.”ലാൻ ബിഷപ്പ് പറഞു.