പൂജാരക്കും രഹാനെക്കും എന്താണ് സംഭവിക്കുന്നത് :കാരണം വിശദമാക്കി ലക്ഷ്മൺ

FB IMG 1627924511254

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര ആവേശകരമായിട്ടാണ് മുൻപോട്ടു പോകുന്നത്.ശക്തരായ 2 ടീമുകൾ പരസ്പരം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി കളിക്കുമ്പോൾ ആരാധകർ എല്ലാം മികച്ച ബാറ്റിംഗ് പ്രകടനമാണ് സീനിയർ താരങ്ങളിൽ നിന്നും പ്രതീക്ഷിച്ചത്.എന്നാൽ ഇന്ത്യൻ ടീം മാനേജ്മെന്റിനെയും ആരാധകരെയും വളരെ അധികം വിഷമിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനവുമായി നിരാശ സമ്മാനിക്കുകയാണ് പൂജാരയും രഹാനെയും .വിദേശ ടെസ്റ്റ് മത്സരങ്ങളിൽ പതിവായി മികച്ച പ്രകടനം ആവർത്തിക്കുന്ന ഇരുവരുടെയും മോശം ബാറ്റിംഗ് ഫോമിനെ വിമർശിക്കുകയാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ .രണ്ട് താരങ്ങളെയും പ്ലെയിങ് ഇലവനിൽ നിന്നും പുറത്താക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നതിനിടയിൽ ഇരുവർക്കും എതിരെ രൂക്ഷ ഭാഷയിൽ വിമർശനം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരം ലക്ഷ്മൺ .ഇരുവരും ഒരേ പിഴവുകൾ വീണ്ടും ആവർത്തിക്കുകയാണെന്നും താരം തുറന്നുപറയുന്നുണ്ട് .

ഇന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രധാന താരങ്ങൾ തന്നെയാണ് പൂജാരയും ,രഹാനെയും എന്നും പറഞ്ഞ ലക്ഷ്മൺ ടെസ്റ്റ് ടീമിൽ ഇരുവർക്കും സ്ഥാനം അർഹിക്കുന്നില്ല എന്നില്ല വിമർശനങ്ങൾക്കും മറുപടി നൽകി .’ഇരുവരും വലിയ സമ്മർദ്ദമാണ് ഇന്ന് നേരിടുന്നത് .എന്നാൽ ഇത്തരത്തിൽ അനേകം സമ്മർദ്ദങ്ങളും ഒപ്പം വിമർശനവും നമ്മൾ കരിയറിൽ നേരിടേണ്ടി വരുമെന്നതാണ് സത്യം .ഏറെ കുറഞ്ഞ സ്‌കോറിൽ തുടർച്ചയായി പുറത്താകുമ്പോൾ ഈ വിമർശനം എല്ലാം സാധാരണമാണ് .പലപ്പോഴും പല സീനിയർ താരങ്ങളും ഇത്തരത്തിൽ ചില ആക്ഷേപം നേരിടേണ്ടി വരുമെന്നത് സത്യമാണ് ‘ലക്ഷ്മൺ അഭിപ്രായം വിശദമാക്കി

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

‘ക്രീസിൽ നിന്ന് സമയം മുഴുവൻ രഹാനെ വളരെ അധികം അസ്വസ്ഥനായിട്ടാണ് ഞാൻ കണ്ടത് .മുൻപും സമാനമായ രീതിയിൽ പൂജാര ഔട്ട് ആയിട്ടുണ്ട് .രഹാനെ അവസാന ഓസ്‌ട്രേലിയൻ പര്യടനത്തിൽ അടക്കം ഇതേ രീതിയിലാണ് വിക്കറ്റ് നഷ്ടമാക്കിയത്‌.ഒരേ പിഴവാണ് ഇരുവരും ഇപ്പോൾ ആവർത്തിക്കുന്നത് .ഒരുപക്ഷെ ഇതാവണം അവരെയും ഏറെ നിരാശരാക്കി മാറ്റുക.മുൻപും പ്രമുഖ താരങ്ങൾ പലരും സമ്മർദ്ദത്തിൽ വീണിട്ടുണ്ട്.പൂജാരയും രഹാനെയും ഫോമിലേക്ക് തിരികെ എത്തുമെന്നാണ് എന്റെ വിശ്വാസം’ലക്ഷ്മൺ ആത്മമവിശ്വാസത്തോടെ തുറന്നു പറഞ്ഞു .

Scroll to Top