അശ്വിന് വിഷമം കാണില്ല :കാരണം പറഞ്ഞ് ലക്ഷ്മൺ

ഇന്ത്യ :ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ഓവലിൽ വളരെ അധികം ആവേശത്തിൽ പുരോഗമിക്കുമ്പോൾ എല്ലാ ക്രിക്കറ്റ്‌ പ്രേമികളും ആരാകും ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് എത്തുക എന്നുള്ള സംശയത്തിലാണ്. പതിവ് ശൈലി പോലെ ഒന്നാം ദിനം ഇന്ത്യൻ ബാറ്റിങ് നിര പൂർണ്ണ തകർച്ചയെ നേരിട്ട സാഹചര്യത്തിലും വാലാറ്റത്ത് വെടിക്കെട്ട് ബാറ്റിങ് പ്രകടനമാവുമായി താക്കൂർ തിളങ്ങിയപ്പോൾ 191 റൺസിലേക്ക് ടീം ഇന്ത്യയുടെ സ്കോർ എത്തി. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യൻ ടീം കളിക്കാനെത്തിയത് ഉമേഷ്‌ യാദവ്, ശാർദൂൽ താക്കൂർ എന്നിവർ പ്ലെയിങ് ഇലവനിൽ എത്തിയപ്പോൾ ഇഷാന്ത്‌ ശർമ,മുഹമ്മദ് ഷമി എന്നിവർക്ക്‌ സ്ഥാനം നഷ്ടമായി.

എന്നാൽ ടോസ് വേളയിൽ ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ വളരെ ഏറെ ശ്രദ്ധ നേടിയ പേരാണ് അശ്വിൻ. സ്റ്റാർ ഓഫ്‌ സ്പിന്നർ ഒരിക്കൽ കൂടി പ്ലെയിങ് ഇലവനിൽ ഇടം ലഭിക്കാതെ പോയതിന്റെ ഞെട്ടലിലാണ് ആരാധകർ എല്ലാം.ലോക രണ്ടാം നമ്പർ താരത്തെ എന്തുകൊണ്ട് ഓവലിലെ സ്പിന്നിനെ കൂടി തുണക്കുന്ന പിച്ചിൽ ഒഴിവാക്കി എന്നതാണ് പൊതുവേ ഉയരുന്ന ചോദ്യം. താരത്തെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കാതെയിരിക്കുന്ന കാരണം നായകൻ വിരാട് കോഹ്ലി തന്നെ വിശദമാക്കിയിരുന്നു. പക്ഷേ പല മുൻ താരങ്ങൾ അടക്കം അശ്വിന് വളരെ ഏറെ പിന്തുണയാണ് നൽകുന്നത്. താരത്തെ ഒഴിവാക്കിയതിൽ പ്രതികരണവുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം ലക്ഷ്മൺ.എന്തുകൊണ്ട് ഈ ഒരു മത്സരത്തിലും കളിപ്പിക്കുന്നില്ല എന്നുള്ള കാര്യം അശ്വിന് മനസ്സിലാകും എന്നും മുൻ താരം അഭിപ്രായപെടുന്നു.

“അശ്വിൻ ടീമിലെ സീനിയർ താരമാണ്. എന്തുകൊണ്ടാണ് ടെസ്റ്റ്‌ പരമ്പരയിലെ നാല് ടെസ്റ്റിൽ നിന്നും ഒഴിവാക്കി എന്നത് അശ്വിന് മനസ്സിലാകും. ഇന്ത്യൻ ടീമിൽ എല്ലാ താരങ്ങളും സപ്പോർട്ട് സ്റ്റാഫും തമ്മിൽ മികച്ച ധാരണയുണ്ടെന്നാണ് എന്റെ വിശ്വാസം. കൂടാതെ എന്താണ് സാഹചര്യം എന്നത് കോച്ച് രവി ശാസ്ത്രി, നായകൻ വിരാട് കോഹ്ലി എന്നിവർ രവി അശ്വിനുമായി സംസാരിച്ചിട്ടുണ്ടാകും. എപ്പോഴും ടീം പ്ലാനിന് അനുസരിച്ച് തന്നെ കളിക്കുന്ന താരമാണ് അശ്വിൻ. എന്റെ ഉറച്ച വിശ്വാസം അതിനാൽ തന്നെ താരം കൂടുതൽ നിരാശയിലായിരിക്കില്ല “മുൻ താരം ലക്ഷ്മൺ അഭിപ്രായം തുറന്ന് പറഞ്ഞു.

Previous articleഇതെന്താ രണ്ട് നിയമമോ ? ചോദ്യം ചെയ്ത് വീരാട് കോഹ്ലി
Next articleസച്ചിനെ മറികടന്ന് ജെയിംസ് അൻഡേഴ്സൺ :ഇത് അപൂർവ്വ റെക്കോർഡ്