ഇതെന്താ രണ്ട് നിയമമോ ? ചോദ്യം ചെയ്ത് വീരാട് കോഹ്ലി

Haseeb Hameed Stance

എന്തുകാര്യവും എവിടെയും തുറന്നു പറയാനുള്ള മടി വീരാട് കോഹ്ലിക്കില്ലാ. ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിലെ ആദ്യ ദിനത്തില്‍ അങ്ങനെയൊരു സംഭവം അരങ്ങേറി. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട്, ഇന്ത്യയെ 191 റണ്‍സിനു പുറത്തായി.

വമ്പന്‍ ലീഡ് പ്രതീക്ഷിച്ചു ഇംഗ്ലണ്ട് ഓപ്പണിംഗ് ബാറ്റിംഗ് ചെയ്യാന്‍ എത്തിയത് റോറി ബേണ്‍സും ഹസീബ് ഹമീദുമാണ്. ഹസീബ് ഹമീദ് ഗാര്‍ഡ് എടുത്തതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.

ആദ്യം എല്ലാ ബാറ്റസ്മാന്‍മാരും ചെയ്യുന്നതുപോലെ ക്രീസില്‍ ഗാര്‍ഡ് എടുത്ത ഹസീബ് പിന്നീട് ചെയ്ത പ്രവര്‍ത്തിയാണ് കോഹ്ലിയെ ചൊടിപ്പിച്ചത്. ക്രീസില്‍ നിന്നും മുന്നോട്ട് ഇറങ്ങി നിരന്തരം ഷൂ കൊണ്ട് മാര്‍ക്ക് ചെയ്യുന്ന ഹസീബ് ഹമീദിനെയാണ് കണ്ടത്.

Pitch Protect area

നിയമപ്രകാരം ക്രീസില്‍ നിന്നും അഞ്ചടിയകലെ ബാറ്റസ്മാന് ഗാര്‍ഡ് എടുക്കാന്‍ പാടില്ലാ. സംരക്ഷിക്കപ്പെട്ട പിച്ച് ഭാഗം നശിക്കും എന്ന കാരണത്താലാണ് ഇത്. നേരത്തെ ഇതേ കാരണത്താല്‍ റിഷഭ് പന്തിനോടെ് ബാറ്റിംഗ് സ്റ്റാന്‍സ് മാറ്റാന്‍ അംപയര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

Haseeb Hameed

ഹസീബിന്‍റെ ഈ പ്രവൃത്തി കണ്ടു നില്‍ക്കാന്‍ വീരാട് കോഹ്ലി തയ്യാറായിരുന്നില്ലാ. വീരാട് കോഹ്ലി ഒഫീഷ്യലുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ കാണാന്‍ സാധിച്ചിരുന്നില്ലാ. ഹസീബിന്‍റെ ഈ ഗാര്‍ഡ് എടുക്കല്‍ അധികം നീണ്ട് നിന്നില്ലാ. 12 പന്തില്‍ റണ്‍ ഒന്നും എടുക്കാതെ ജസ്പ്രീത് ബൂംറയുടെ പന്തില്‍ പുറത്തായി.

See also  ജസ്പ്രീത് ബുംറയുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനു ഒരു ദൗര്‍ബല്യമുണ്ട്. ചൂണ്ടികാട്ടി സുനില്‍ ഗവാസ്കര്‍
Scroll to Top