ഇന്ത്യയും ഓസ്ട്രേലിയയും രണ്ടാം ടെസ്റ്റ് മത്സരത്തിന് ഒരുങ്ങുമ്പോൾ എല്ലാ ക്രിക്കറ്റ് ആരാധകരും പ്രതീക്ഷിച്ചിരുന്നത് ഇന്ത്യയുടെ തോൽവി ആയിരുന്നു. തോറ്റു കൊണ്ട് നാണം കെടാതെ പരമ്പര മതിയാക്കി തിരിച്ചു വരുന്നതാണ് നല്ലത് എന്ന് പലരും പറഞ്ഞു. എന്നാൽ തിരിച്ചുവരവിന് വേദി മെൽബൺ ഗ്രൗണ്ട് തന്നെയാണെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.
ബഹളങ്ങളില്ലാതെ ചെറുപുഞ്ചിരിയോടെ ഒരു ചെറിയ മനുഷ്യൻ ഗ്രൗണ്ടിലേക്ക് ഇറങ്ങി. അർഹിച്ച അംഗീകാരങ്ങൾ പലപ്പോഴും ലഭിക്കാതെ പോയ, ഇന്ത്യൻ ടീമിൻ്റെ ഹീറോ ആയി മാറിയ അജിങ്ക്യ രഹാനെ ആയിരുന്നു അത്. എല്ലാവരും തോൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മത്സരം വ്യക്തമായ ബൗളിംഗ് പദ്ധതിയിലൂടെയും കൃത്യമായ ഫീൽഡിംഗ് തന്ത്രത്തിലൂടെയും ഓസ്ട്രേലിയയെ വരിഞ്ഞുമുറുക്കി രഹാനെ പരമ്പര ഇന്ത്യക്ക് സമ്മാനിച്ചു.
ആ പര്യടനങ്ങൾ കഴിഞ്ഞപ്പോൾ ഒരുപാട് അഭിനന്ദനങ്ങൾ രഹാനെയെ തേടിയെത്തി. കോഹ്‌ലിയും ഷമിയും ഒന്നുമില്ലാതെ രഹാനെ ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യൻ കൊടിനാട്ടി. ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരമ്പരകളിൽ ഒന്നായിരുന്നു അത്. ഇപ്പോഴിതാ പ്രതികൂല സാഹചര്യങ്ങളോടും പരിക്കുകളോടും പടവെട്ടി ഇന്ത്യ നേടിയ വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മണ്‍.
“ഓസ്‌ട്രേലിയയുടെ പ്രധാന ടീമിന് എതിരെ ചരിത്ര ജയം നേടിയത് ഇന്ത്യയുടെ സി ടീമാണ്. ഹനുമ- വിഹരി അശ്വിൻ സഖ്യത്തിന്റെ പോരാട്ടവും ഗാബയില്‍ സുന്ദറിന്‍റെയും ഷാര്‍ദ്ദൂലിന്‍റെയും പോരാട്ട വീര്യം തന്നെ അത് കാണിച്ചുതരും.”-ഇതായിരുന്നു വി വി എസ് ലക്ഷ്മണിൻ്റെ വാക്കുകൾ.