വേഗതകൊണ്ട് കാര്യമില്ലാ. ഉമ്രാന്‍ മാലിക്കിനെ പറ്റി ഷഹീന്‍ അഫ്രീദി.

Umran malik and shaheen

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എമര്‍ജിങ്ങ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് സണ്‍റൈസേഴ്സ് ഹൈദരബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെയാണ്. ടൂര്‍ണമെന്‍റിലുടനീളം 150 കി.മീ വേഗത്തില്‍ പന്തെറിഞ്ഞു ഉമ്രാന്‍ മാലിക്ക് ഞെട്ടിച്ചിരുന്നു. 157 കി.മീ വേഗത്തില്‍ എറിഞ്ഞ ഉമ്രാന്‍ മാലിക്കാണ് ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ബോളെറിഞ്ഞത്. ഫൈനല്‍ പോരാട്ടത്തില്‍ 157.3 വേഗത്തില്‍ പന്തെറിഞ്ഞ് ഗുജറാത്തിന്‍റെ ലോക്കി ഫെര്‍ഗൂസന്‍ ഉമ്രാന്‍ മാലിക്കിനെ മറികടന്നിരുന്നു.

ഇപ്പോഴിതാ ഉമ്രാന്‍ മാലിക്കിന്‍റെയും ലോക്കി ഫെര്‍ഗൂസന്‍റെയും പ്രകടനത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി. ലൈനും ലെങ്‌തും സ്വിങ്ങുമില്ലെങ്കില്‍ വേഗം മാത്രം നിങ്ങളെ സഹായിക്കില്ലാ എന്നാണ് ഷഹീന്‍ അഫ്രീദിയുടെ വാക്കുകള്‍.

umran 157

ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നിന്നായി 22 വിക്കറ്റുകളാണ് നേടിയത്. 9.03 എക്കോണമിയിലാണ് താരം റണ്‍സ് വഴങ്ങിയത്. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനം സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലും ഇടം നേടികൊടുത്തു. ജൂണ്‍ 9 നാണ് പരമ്പര ആരംഭിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടി20 ടീം: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.

See also  WPL 2024 : കിരീടം ചൂടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കലാശപോരാട്ടത്തില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചു.
Scroll to Top