ഈ വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യയിലേക്ക് ഏകദിന ലോകകപ്പ് എത്തുന്നത്. അന്ന് ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ രണ്ടാം ലോക കിരീടം നേടിയിരുന്നു. ഇപ്പോൾ ഇതാ ലോകകപ്പിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ശ്രീലങ്കൻ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ കുമാർ സംഗക്കാര.
ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയോ പാകിസ്താനോ ഫേവറിറ്റുകൾ ആകില്ല എന്നാണ് ശ്രീലങ്കൻ ഇതിഹാസം പറയുന്നത്. 10 വർഷങ്ങൾക്കിപ്പുറം ക്രിക്കറ്റിൽ പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ സ്പോർട്സ് ചാറ്റ് ഷോക്കിടയിലായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
“എനിക്ക് തോന്നുന്നത് 2011 ന് ശേഷം ക്രിക്കറ്റ് വളരെ മാറിയിട്ടുണ്ട് എന്നാണ്. ഇപ്പോൾ സബ് കോണ്ടിനൻ്റ് ടീമുകളെ മാത്രമല്ല ഏഷ്യൻ കണ്ടീഷനുകൾ ഇപ്പോൾ തുണയ്ക്കുന്നത്. ഞാൻ കരുതുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികച്ച രീതിയിൽ സ്പിൻ സാഹചര്യങ്ങളെ നേരിടാൻ ഓസ്ട്രേലിയയും ന്യൂസിലാന്റും ഇംഗ്ലണ്ടും സബ് കോണ്ടിനെൻ്റ് ടീമുകളെക്കാൾ നന്നായി പഠിച്ചു എന്നാണ്.
പുതിയ സ്ട്രോക്കുകൾ എല്ലാം റിവേഴ്സ് സ്വീപ്പും പാഡിൽ ഷോട്ടുകളുമാണ്. ഐപിഎൽ ആണ് വളരെയധികം ഇതിനെയെല്ലാം കളിക്കാനും പ്രാക്ടീസ് ചെയ്യാനും സഹായിച്ചത്. ഇത്തരത്തിൽ മികച്ച രീതിയിൽ പിന്നിലെ നേരിടുന്നവരാണ് ജോണി ബയർസ്റ്റോ, ഗ്ലെൻ മാക്സ്വെൽ തുടങ്ങിയ താരങ്ങൾ. ലോകകപ്പ് വരെ ഇന്ത്യൻ മുതിർന്ന താരങ്ങൾ ഒരു മത്സരം പോലും ഒഴിവാക്കരുത്.”- അദ്ദേഹം പറഞ്ഞു.