ഓസ്ട്രേലിയക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തില്‍ വിജയിച്ച് ശ്രീലങ്ക പരമ്പരയില്‍ മുന്നിലെത്തി. ഓസ്ട്രേലിയ ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം, നിസ്സങ്കയുടെ സെഞ്ചുറിയുടേയും കുശാല്‍ മെന്‍ഡിസിന്‍റെ അര്‍ദ്ധസെഞ്ചുറിയുടേയും പിന്‍ബലത്തില്‍ വമ്പന്‍ വിജയലക്ഷ്യം ചേസ് ചെയ്ത് എടുത്തു. ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.
അതേ സമയം ഓസ്ട്രേലിയന്‍ ഇന്നിംഗ്സിനിടെ രസകരമായ സംഭവം അരങ്ങേറി. സ്ക്വയര്‍ ലെഗില്‍ നില്‍ക്കുകയായിരുന്ന അംപയര്‍ കുമാര്‍ ധര്‍മ്മസേന ക്യാച്ചിനായി ശ്രമിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ധര്‍മ്മസേന അംപയര്‍ ആണെന്ന് ഓര്‍ക്കുകയും പിന്നീട് ക്യാച്ച് നേടാനായി അനങ്ങിയില്ലാ. ഇത് കണ്ട സഹ അംപയര്‍ക്ക് ചിരി അടക്കാനായില്ലാ. ചുരുങ്ങിയ നിമിഷം കൊണ്ട് സംഭവം വൈറലായി.
ശ്രീലങ്കയുടെ മുന്‍ താരം കൂടിയാണ് കുമാര്‍ ധര്‍മ്മസേന. 22ാം വയസ്സില്‍ ശ്രീലങ്കന്‍ ടീമില്‍ അരങ്ങേറിയ താരം രാജ്യത്തിനായി 170 ലേറെ മത്സരം കളിച്ചു. സ്പിന്നിനോടൊപ്പം ബാറ്റിംഗും ചെയ്തതിനാല്‍ ശ്രീലങ്കന്‍ ടീമിലെ സ്ഥിര സാന്നിധ്യമായി.
2006 ലാണ് കുമാര്‍ ധര്‍മ്മസേന രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. പക്ഷേ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും വിരമിക്കാന്‍ തയ്യാറായില്ലാ. 2009 ല്‍ അംപയറായി അരങ്ങേറ്റം നടത്തി. 2 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ലോകകപ്പില്‍ അംപയര്‍ ആയി നില്‍ക്കാന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.