സെൽഫിക്കായി വന്ന ആരാധകനെ തള്ളിമാറ്റി ഇന്ത്യൻ താരം ; വിമര്‍ശനവുമായി ക്രിക്കറ്റ്‌ ലോകം

ezgif 2 22934bb720

ക്രിക്കറ്റ് ആരാധകരുടെ എല്ലാം തന്നെ വലിയ കാത്തിരിപ്പിന് നിരാശ മാത്രം സമ്മാനിച്ചു ഇന്ത്യ : സൗത്താഫ്രിക്ക അഞ്ചാം ടി :20 മത്സരം മഴ കാരണം ഉപേക്ഷിച്ചു. കനത്ത മഴയാണ് മത്സരം കേവലം നാല് ഓവറുകൾ പോലും പൂർത്തിയാകും മുൻപേ ഉപേക്ഷിക്കാൻ കാരണമായി മാറിയത്. മത്സരത്തിൽ ടോസ് നേടിയ സൗത്താഫ്രിക്കൻ ടീം ബൗളിംഗ് ആദ്യമേ തിരഞ്ഞെടുത്തപ്പോൾ ഇന്ത്യക്ക് 3.4 ഓവറിൽ നഷ്ടമായത് രണ്ട് വിക്കറ്റുകൾ.

അവസാന ടി :20 ഉപേക്ഷിച്ചതോടെ പരമ്പര 2-2ന് ഇരു ടീമുകളും സ്വന്തമാക്കി. പരമ്പരയിലെ ആദ്യത്തെ രണ്ട് കളികൾ സൗത്താഫ്രിക്കൻ ടീമിന് നേടാനായി കഴിഞ്ഞെങ്കിൽ അവസാന രണ്ട് ടി :20യും ജയിച്ചാണ് റിഷാബ് പന്തും സംഘവും ശക്തമായ തിരിച്ചു വരവ് നടത്തിയത്. ഇന്നലെ മത്സരം ഉപേക്ഷിച്ചത് കാണികളെ നിരാശരാക്കി. അത്യന്തം ആവേശകരമായ ഒരു സീരീസ് ഡിസൈഡിങ് മത്സരമാണ് എല്ലാവരും പ്രതീക്ഷിച്ചത്.

എന്നാൽ ഇന്നലെ കളിക്കിടയിൽ ഒരു വിവാദപരമായ സംഭവം ഗ്രൗണ്ടിൽ അരങ്ങേറി.തനിക്ക് ഒപ്പം സെൽഫി എടുക്കാൻ ഓടി എത്തിയ ഒരു ആരാധകനെ ഇന്ത്യൻ ബാറ്റ്‌സ്മാൻ ഋതുരാജ് ഗെയ്ക്ഗ്വാദ് തള്ളിമാറ്റിയതാണ് ഇപ്പോൾ വലിയ വിവാദമായി മാറുന്നത്.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

മഴ കാരണം കളി ആരംഭിക്കാൻ വൈകിയതോടെ ഗ്രൗണ്ടിലെ ഡഗ്ഗ് ഔട്ടിൽ ഇരുന്നു ഗെയ്ക്ഗ്വാദ് അരികിലേക്ക് ഗ്രൗണ്ട് സ്റ്റാഫിൽ ഒരാൾ ഫോട്ടോ എടുക്കാൻ ഫോണുമായി എത്തുകയായിരുന്നു. സെൽഫിക്കായി പോസ് ചെയ്യാൻ വിസമ്മതിച്ച താരം ഗ്രൗണ്ട് സ്റ്റാഫിനെ ഒരുവേള കൈകൾ കൊണ്ട് മാറ്റിയതും അമ്പരപ്പിച്ചു. ഗെയ്ക്ഗ്വാദ് ഈ ഒരു പ്രവർത്തി ഇതിനകം തന്നെ വലിയ വിവാദമായി മാറി കഴിഞ്ഞു. താരത്തെ സപ്പോർട്ട് ചെയ്തും വിമർശിച്ചും ആരാധകർ അടക്കം രംഗത്ത് എത്തി കഴിഞ്ഞു.

Scroll to Top