ശ്രീലങ്കക്ക് എതിരായ രണ്ടാം ടി:20യിൽ ടോസ് ഭാഗ്യം രോഹിത് ശർമ്മക്ക് ഒപ്പം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു. പതിവ് പോലെ മനോഹരമായി ബൗളിംഗ് ചെയ്തപ്പോൾ ബാറ്റിങ് പവർപ്ലേ ഓവറുകളിൽ ഇന്ത്യൻ ബൗളേഴ്സ് സന്ദര്‍ശകരെ വളരെ അധികം സമ്മർദ്ദത്തിലാക്കി. തുടക്ക ഓവറുകളിൽ സ്വിങ് നേടിയ ഭുവിയും ബുംറയും ശ്രീലങ്കൻ സ്കോറിംഗ് വേഗത കുറച്ചപ്പോൾ ഒൻപതാം ഓവറിൽ ജഡേജക്ക് എതിരെ രണ്ട് സിക്സ് നേടി ഓപ്പണർമാർ ട്രാക്കിലേക്ക് എത്തി.
എന്നാൽ അതേ ഓവറിൽ തന്നെ വിക്കെറ്റ് വീഴ്ത്തിയ ജഡേജ ഇന്ത്യക്ക് ആശ്വാസം നൽകി.തൊട്ടടുത്ത ഓവറിൽ തന്നെ മിന്നും ഫോമിലുള്ള അസലങ്കയെ വിക്കറ്റിന് മുന്നിൽ കുരുക്കിയ യൂസ്വേന്ദ്ര ചാഹൽ ഇന്ത്യക്ക് അതിവേഗം രണ്ടാം വിക്കറ്റ് സമ്മാനിച്ചു.ചാഹലിന്റെ ബോളിൽ സ്വീപ്പ് ഷോട്ടിന് ശ്രമിച്ച അസലങ്കയുടെ വിക്കെറ്റ് ഓൺ ഫീൽഡ് അമ്പയർ ശരിവെക്കുകയായിരുന്നു. ബാറ്റ്‌സ്മാൻ റിവ്യൂ നൽകിയെങ്കിലും ടിവി റിപ്ലെകളിൽ ഔട്ട് എന്ന് തെളിയുകയായിരുന്നു.
അതേസമയം ഇതിന് ശേഷം നടന്ന ഒരു രസകരമായ സംഭവം ഒരുവേള ക്രിക്കറ്റ് പ്രേമികളിൽ അടക്കം ചിരി പടർത്തി. ഓൺ ഫീൽഡ് അമ്പയർ റിവ്യൂവിനും ശേഷം വിക്കെറ്റ് എന്നുള്ള ആക്ഷൻ കാണിച്ചപ്പോഴാണ് പിറകിൽ വന്ന ഇന്ത്യൻ താരങ്ങളായ സിറാജ്, കുൽദീപ് യാദവ് എന്നിവരും ഔട്ട് ആക്ഷൻ കാണിച്ചത്. ഇന്ത്യൻ താരങ്ങൾ ഈ ഒരു പ്രവർത്തി ആരാധകര്‍ക്ക് ചിരി സമ്മാനിച്ചു.
ഇന്ത്യൻ പ്ലെയിങ് ഇലവൻ :Rohit Sharma(c), Ishan Kishan(w), Shreyas Iyer, Sanju Samson, Deepak Hooda, Ravindra Jadeja, Venkatesh Iyer, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal