ഇഷാന്‍ കിഷന്‍ ആശുപത്രിയില്‍; സ്കാനിംഗിനു വിധേയമാക്കി.

Ishan kiahan injury scaled

ശ്രീലങ്കകെതിരെയുള്ള രണ്ടാം ടി20 യില്‍ ഹെല്‍മറ്റില്‍ പന്തു കൊണ്ട ഇഷാന്‍ കിഷനെ  കാംഗ്രയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിടി സ്കാൻ നടത്തിയ ശേഷം കിഷനെ സാധാരണ റൂമിലേക്ക് മാറ്റി. ലഹിരു കുമാരയുടെ ഷോട്ട് ബോളില്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പന്ത് ഹെല്‍മറ്റില്‍ കൊണ്ടത്‌. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇഷാന്‍ കിഷനെ നിരീക്ഷിച്ചു വരികയാണ്. ബിസിസിഐ ഇതുവരെ മെഡിക്കല്‍ കുറിപ്പ് ഇറക്കിയട്ടില്ലാ.

ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ നാലാം ഓവറിലായിരുന്നു സംഭവം. ഉടന്‍ തന്നെ മെഡിക്കല്‍ സംഘവും ശ്രീലങ്കന്‍ താരങ്ങളും ഇഷാന്‍ കിഷനു അടുത്തെത്തിയിരുന്നു. മിനിറ്റുകള്‍ക്ക് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച താരം 15 പന്തില്‍ 16 റണ്‍സ് നേടി പുറത്തായി.

f5483487 b7d1 4303 9d8c 0bc0cbf33090
https://twitter.com/rishobpuant/status/1497599164271644672

മത്സരത്തില്‍ ഏഴു വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ശ്രീലങ്ക ഉയര്‍ത്തിയ 184 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി ശ്രേയസ്സ് അയ്യര്‍ (77) സഞ്ചു സാംസണ്‍ (39) രവീന്ദ്ര ജഡേജ (45) എന്നിവര്‍ തിളങ്ങി. വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

Read Also -  "ധോണി അവസാനമേ ക്രീസിലെത്തൂ. വലിയ പരിക്കിനോട് പോരാടുന്നു. "- സ്റ്റീഫൻ ഫ്ലമിങ് പറയുന്നു.
Scroll to Top