ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവ്വം കാത്തിരുന്ന ഇന്ത്യ :ശ്രീലങ്ക രണ്ടാം ടി :20 മത്സരം ഇന്ത്യൻ താരത്തിന് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത് കാരണം ഏറെ അവിചാരിതമായി മാറ്റിവെക്കുവാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ദേശീയ മാധ്യമങ്ങൾ അടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യൻ ടീമിലെ സ്റ്റാർ ഓൾറൗണ്ടർ കൃനാൾ പാണ്ട്യക്കാണ് ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവായി മാറിയത്. താരത്തെ ഐസൊലേഷനിൽ മാറ്റിതായിട്ടാണ് സൂചനകൾ. ഇന്ന് രണ്ടാം ടി :20 മത്സരം ആരംഭിക്കുവാനിരിക്കെ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിക്കുന്നതാണ് പുതിയ വാർത്തകൾ.
കൃനാൾ പാണ്ട്യക്ക് രോഗം സ്ഥിതീകരിച്ച സാഹചര്യത്തിൽ മറ്റുള്ള എല്ലാ ടീം അംഗങ്ങളെയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനെയും സപ്പോർട്ടിങ് സ്റ്റാഫിനെ എല്ലാം വിശദമായ പരിശോധനകൾക്ക് വിധേയരാക്കും. എന്നാൽ താരത്തിന് എങ്ങനെയാണ് രോഗം പിടിപെട്ടത് എന്നുള്ള സംശയത്തിലാണ് ടീമും ഒപ്പം ബിസിസിഐയും. മറ്റുള്ള താരങ്ങൾക്ക് ആർക്കും കോവിഡില്ലെങ്കില്‍ നാളെ തന്നെ മാറ്റിവെച്ച രണ്ടാം ടി :20 നടക്കാനുള്ള സാധ്യതകളുണ്ട്
നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം ഇന്ത്യയുടെ ഭാഗമായിട്ടുള്ള വിക്കറ്റ് കീപ്പർ റിഷാബ് പന്ത് കോവിഡ് ബാധിതനായി മാറിയത് ഏറെ ചർച്ചയായി മാറിയിരുന്നു. ടീമിലുള്ള എല്ലാ ക്രിക്കറ്റ് താരങ്ങളെയും വൈകാതെ വിശദ പരിശോധനകൾക്ക് വിധേയരാക്കുമ്പോൾ ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്കും ആശങ്കയുണ്ട്. നേരത്തെ ആദ്യ ടി :20യിൽ കൃനാൾ പാണ്ട്യ പ്ലെയിങ് ഇലവനിൽ കളിച്ചിരുന്നു.
ഇംഗ്ലണ്ട് പരമ്പരയിലേക്ക് ഉള്‍പ്പെടുത്തിയ പൃഥി ഷായുടേയും, സൂര്യകുമാര്‍ യാദവിന്‍റെയും യാത്ര ഇതോടെ അനിശ്ചിത്വത്തിലായി. പരിശീലന മത്സരത്തില്‍ പരിക്കേറ്റ വാഷിങ്ങ്ടണ്‍ സുന്ദര്‍, ആവേശ് ഖാന്‍ എന്നിവര്‍ക്ക് പകരക്കാരായാണ് ഇവരെ തിരഞ്ഞെടുത്തത്. നേരത്തെ ശുഭ്മാന്‍ ഗില്ലിനും പരിക്കേറ്റിരുന്നു.